
-
ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്റ് ഓഫീസ് തലപ്പത്ത് ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ നീര ഠണ്ഡനെ നോമിനേറ്റ് ചെയ്തതായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകയായ നീരക്ക് സുപ്രധാന ചുമതല നല്‍കിയതില്‍ പാര്‍ട്ടി നേതൃത്വവും അതോടൊപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചിലരും രംഗത്തെത്തി.
നവംബര്‍ 29-ന് നിയമനവാര്‍ത്ത പുറത്തുവന്നതോടെയാണ് എതിര്‍പ്പ് അവസാനിച്ചത്. നിയമത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഈ സ്ഥാനത്തെ് നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ വനിതയായിരിക്കും നീരാ ഠണ്ഡന്.
ഗവര്ണ്മെന്റിന്റെ ബ്ഡ്ജറ്റ് തയ്യാറാക്കല്‍ ഉള്‍പ്പെടെ വിപുലമായി അധികാരങ്ങളാണ് നീരയില്‍ നിക്ഷിപ്തമാകുക. സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് തിങ്ക് ടാങ്കിന്റെ പ്രസിഡന്റായാണ് നിലവില്‍ നീര പ്രവര്‍ത്തിക്കുന്നത്.
നിരവധി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ നീരയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നതിന് സീറോ ചാന്‍സ് മാത്രമാണെന്ന് റിപ്പബ്ലിക്കന്‍ സീനിയര്‍ സെനറ്റര്‍ ടെക്സാസില്‍ നിന്നുള്ള ജോണ്‍ കോണന് പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി സെനറ്റില്‍ ഡെമോക്രാറ്റിന് ഭൂരിപക്ഷം ലഭിച്ചാല്‍പോലും ഹില്ലാരി ക്ലിന്റനെതിരെ മത്സരിച്ച ബര്‍ണി സാന്റേഴ്സിനെതിരെ വിമര്‍ശനം അഴിച്ചുവിട്ട ഇവര്‍ക്ക് ആവശ്യമായ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുക എളുപ്പമല്ല. ഇതറിഞ്ഞുകൊണ്ടുതന്നെ ഇവരെ ബലിയാടാക്കി ബൈഡന്റെ മറ്റു നോമിനികളെ വിജയിപ്പിക്കുക എന്ന തന്ത്രം കൂടി ഇതിനുപുറകിലുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..