-
വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ കോവിഡ് വ്യാപനം റെക്കോര്‍ഡ് തലത്തിലേക്ക് ഉയരുകയാണ്. ഒമിക്രോണ്‍ വ്യാപനം ശക്തിപ്പെടുന്നതിനിടയിലും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ജോ ബൈഡന്‍. പല സ്‌കൂള്‍ ഡിസ്ട്രിക്റ്റുകളും വെര്‍ച്വല്‍ പഠനത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം.
ഫെഡറല്‍ റിലീഫ് ഫണ്ട് ഉപയോഗിച്ച് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ ലോക്കല്‍ ലീഡേഴ്‌സും സ്‌കൂള്‍ അധികൃതരും അടിയന്തിരമായി സ്വീകരിക്കണമെന്ന് ഡിസംബര്‍ 4 ന് ബൈഡന്‍ നിര്‍ദേശിച്ചു.
ഒമിക്രോണ്‍ മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് ഗുരുതരമല്ലെന്നാണ് വിശ്വാസമെന്നും നമ്മുടെ കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരാകുക വിദ്യാലയങ്ങളിലാണെന്നും ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
130 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ റസ്‌ക്യൂ പ്ലാനിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കും വിതരണം ചെയ്തിരിക്കുന്നത്.
12 നും 15 നും ഇടയിലുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം ഉടന്‍ നടപ്പാക്കുമെന്നും ബൈഡന്‍ ഉറപ്പു നല്‍കി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..