.
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ദുക്റാന തിരുനാളിനോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക മേളയില്‍ പഴയ നിയമ ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വിജയഗാഥയായ മോചനം എന്ന ബൈബിള്‍ നൃത്ത സംഗീത നാടകം അരങ്ങേറി. പഴയ നിയമ ചരിത്രത്തിലെ ജ്വലിക്കുന്ന സ്ത്രീ രത്നമായ എസ്തറിന്റെ കഥയാണ് നാടകത്തിന് വിഷയമായത്. ഇന്ത്യ മുതല്‍ എത്യോപ്യ വരെ നീണ്ടു കിടന്നിരുന്ന പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന അഹ്വസേരിസ് ചക്രവര്‍ത്തിയുടെ ഭരണത്തിന് കീഴില്‍ അടിമകളായിരുന്ന യഹൂദ ജനതയുടെ വിമോചനം എസ്തേര്‍ എന്ന യുവതിയിലൂടെ സാധ്യമായ സംഭവങ്ങളുടെ നാടകാവിഷ്ക്കാരമായിരുന്നു മോചനം എന്ന നാടകം.
ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഭക്തസംഘടനയായ മരിയന്‍ മദേഴ്സിലെ 63 വനിത പ്രസുദേന്തിന്മാരുടെ പ്രാര്‍ത്ഥന നിയോഗമായിരുന്നു ഇടവക മധ്യസ്ഥനായ മാര്‍ത്തോമ ശ്ലീഹായുടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍.
ഇടവകയിലെ കുട്ടികളും, യുവാക്കളും, മുതിര്‍ന്നവരുമായ 25 പേര് അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ച ഈ ബൈബിള്‍ നാടകത്തിന്റെ രചന ലിസി ചാക്കോയും, സംവിധാനം ജോര്‍ജ്ജ് ഓലിക്കലും നിര്‍വഹിച്ചു. വോയിസ് റിക്കാര്‍ഡിംങ്ങ്, പശ്ചാത്തല സംഗീതം വിജു ജേക്കബ്, സ്റ്റേജ് ഇഫക്ട്സ് റ്റോഷന് തോമസ്, ചമയം ബേബി തടവനാല്‍, സാങ്കേതിക സഹായം, എബിന് സെബാസ്റ്റ്യന്‍, ശബ്ദവും വെളിച്ചവും സോണി, വസ്ത്രാലങ്കാരം, ലിസി ചക്കോ, പബ്ലിസിറ്റി ജോസ് തോമസ്, കഥാപാത്രങ്ങളള്ക്ക് ജീവന് നല്കിയവര്: ജേര്‍ജ്ജ് ഓലിക്കല്‍, റാണി ജെയിംസ്, സിബിച്ചന് മുക്കാടന്‍, സെബാസ്റ്റ്യന്‍ എബ്രാഹം, ജോജോ കോട്ടൂര്‍, സജി സെബാസ്റ്റിയന്, ജോര്‍ജ്ജ് പനയ്ക്കല്‍, ലോറന്‍സ് തോമസ്, ഐസിക്കുട്ടി ജോര്‍ജ്ജ്, ഷാജി മിറ്റത്താനി, തോമസ് മാത്യു, റ്റിജോ പറപ്പിള്ളി, സജിമോന്‍ ജോസഫ്, മോളമ്മ സിബിച്ചന്, ആലീസ് ജോണി, ലിസി ചാക്കോ, ഹന്ന ജെയിംസ് ജെന്ന നിഖില്‍, ഹന്ന വറുഗീസ്, അലന് സ്റ്റീഫന്‍, എമിന് ബിനു.
വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ്ജ് ഓലിക്കല്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..