ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 4 ന് 


.

ലണ്ടന്‍: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ, ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടും. പ്രമുഖരായ ധ്യാന ഗുരുക്കള്‍ നേതൃത്വം വഹിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണ കാന്റര്‍ബറിയിലാണ് വേദിയൊരുങ്ങുക. കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും ക്രമീകരിച്ചിട്ടുണ്ട്.

ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ തിരുവചന പ്രഘോഷണം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യ ആരാധനക്കും ഒപ്പം ഗാന ശുശ്രുഷ, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രൂഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. രാവിലെ 10 മണിക്കാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളും, കുടുംബകൂട്ടായ്മ, ഇവാഞ്ചലൈസേഷന്‍ കമ്മീഷനുകളുടെ നേതൃത്വം വഹിക്കുകയും ചെയ്യുന്ന, ലെസ്റ്റര്‍ സീറോ മലബാര്‍ മിഷന്‍ വികാരി മോണ്‍.ജോര്‍ജ്ജ് തോമസ് ചേലക്കല്‍ മുഖ്യകാര്‍മ്മികനായി വിശുദ്ധബലി അര്‍പ്പിക്കുകയും, പ്രധാന സന്ദേശം നല്‍കുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വക്താവും, മീഡിയ കമ്മീഷന്‍ ചെയര്‍മാനും, സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും, ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട് തിരുവചന ശുശ്രുഷക്കു നേതൃത്വം വഹിക്കും. രൂപതയുടെ കുടുംബ കൂട്ടായ്മ കമ്മീഷന്‍ പാസ്റ്ററല്‍ പേട്രണും ആഷ്ഫോര്‍ഡ് മാര്‍ ശ്ലീവാ മിഷന്‍ വികാരിയുമായ ഫാ.ഹാന്‍സ് പുതിയകുളങ്ങര, ലണ്ടന്‍ റീജണിലെ വിവിധ മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷണനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള, അനുഗ്രഹീത കൗണ്‍സിലറും, പ്രശസ്ത വചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ ബൈബിള്‍ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും.

ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും, ശുശ്രുഷകള്‍ അനുഗ്രഹദായകമാവട്ടെയെന്ന് ആശംസിക്കുന്നതായും ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി മനോജ് തയ്യില്‍, ഡോണ്‍ബി ജോണ്‍ എന്നിവര്‍ അറിയിച്ചു.

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:CANTERBURY HIGH SCHOOL , KNIGHT AVENUE , CT2 8QA

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07515863629, 07939539405

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ

Content Highlights: bible convention

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented