
-
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് പ്രസിഡന്റ് വിശാല്‍ വിജയന്റെ അധ്യക്ഷതയില്‍ നടന്നു. സെക്രട്ടറി ചെറിയാന് ചക്കാലപ്പടിക്കല്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍ വിശ്വനാഥന് കുഞ്ഞുപിള്ള അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും പൊതുയോഗം അംഗീകരിച്ചു.
തുടര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ജോണ്‍ താമരവേലിയുടെ അധ്യക്ഷതയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 2022-ലെ ഭാരവാഹികളായി താഴെ പറയുന്നവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
വിശ്വനാഥന് കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), വിശാല്‍ വിജയന് (സെക്രട്ടറി), രാധാകൃഷ്ണന് കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജോണ്‍ താമരവേലില്‍ (ട്രഷറര്‍), മനോജ് ദാസ് (ക്യാപ്റ്റന്‍), ചെറിയാന് വി കോശി (വൈസ് ക്യാപ്റ്റന്‍), ചെറിയാന് ചക്കാലപ്പടിക്കല്‍ (ടീം മാനേജര്‍), അപ്പുക്കുട്ടന് നായര്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബര്‍), അലക്സ് തോമസ് (ഓഡിറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി ജയപ്രകാശ് നായര്‍ പ്രവര്‍ത്തിക്കും.
അഡൈ്വസറി ബോര്‍ഡിന്റെ ചെയര്‍പേഴ്സണായി പ്രൊഫസര്‍ ജോസഫ് ചെറുവേലിയും, രക്ഷാധികാരിയായി ജയിന് ജേക്കബ്ബും തുടരും.
ബോട്ട് ക്ലബ്ബിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് എല്ലാവരും സഹകരിക്കണമെന്ന് നിയുക്ത പ്രസിഡന്റ് വിശ്വനാഥന് കുഞ്ഞുപിള്ള തന്റെ നന്ദിപ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..