.
സ്വിസ്സ് മലയാളീ സമൂഹത്തിന് എന്നും പുതുമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലാന്‍ഡ് ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം രണ്ടു മെഗാ ഈവന്റുകള്‍ ഒരുക്കിയിരിക്കുന്നു.
മികവാര്‍ന്ന സെലിബ്രിറ്റികളേയും, കലാകാരന്മാരേയും ഉള്‍പ്പെടുത്തികൊണ്ട് ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും ഒത്തൊരുമയുടെയും പ്രതീകമായ കേരളക്കരയുടെ ദേശീയോത്സവം 'ഓണം' ജൂബിലി നിറവില്‍ ബി ഫ്രണ്ട്സ് ഓഗസ്റ്റ് 27 ന് സൂറിച്ചില്‍ കുസനാഹ്റ്റിലെ ഹെസ്ലി ഹാളില്‍ ആഘോഷിക്കുന്നു.
സ്വിറ്റ്സര്‍ലാന്‍ഡിലെ രണ്ടാം തലമുറ വടം വലി മത്സരവും അതോടൊപ്പം ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും, മെഗാ മ്യൂസിക്കല്നൈറ്റും ഉള്‍പ്പെടുത്തി ഉത്സവ് 2022 എന്ന പേരില്‍ സെപ്റ്റബര്‍ 24 ന് സൂറിച്ചില്‍ വെച്ച് മറ്റൊരു മെഗാഈവന്റും നടത്തുന്നു.
വാര്‍ത്തയും ഫോട്ടോയും : ടോം കുളങ്ങര
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..