.
മെല്‍ബണ്‍: വിക്ടോറിയ ബാന്‍ഡ്സ് ലീഗ് 2022 ജൂനിയര്‍ കിറ്റ് സ്റ്റേറ്റ് ചാമ്പ്യന്‍ ഷിപ്പ് മത്സരത്തില്‍ മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓസ്ട്രേലിയന്‍ ബാന്‍ഡ്സ് ലീഗ് സംസ്ഥാന അടിസ്ഥാനത്തില്‍ Methodist Ladies College നടത്തിയ മത്സരത്തിലാണ് വിദ്യാര്‍ത്ഥിയായ ആദിത്യ കൃഷ്ണ മൂര്‍ത്തി ചാമ്പ്യന്‍ ഷിപ്പ് നേടിയത്.
തിരുവനന്തപുരം സ്വദേശികളായ കൃഷ്ണമൂര്‍ത്തി വേണുഗോപാലിന്റെയും ജയശ്രീ ലീലയുടെയും മകനായ ആദിത്യ മൂന്ന് ഇംഗ്ലീഷ് ഷോട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..