.
തലഹാസി (ഫ്ളോറിഡ): ഫ്ളോറിഡ സംസ്ഥാനത്ത് സ്വകാര്യ വസതിക്കുമുന്നില്‍ പ്രകടനം നടത്തുന്നത് ശിക്ഷാര്‍ഹമാക്കുന്ന നിയമത്തില്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് ഒപ്പുവെച്ചു.
സ്വകാര്യ വസതിയില്‍ താമസിക്കുന്നവരെ മനഃപൂര്‍വം പരിഹസിക്കുകയോ ശല്യം ചെയ്യുകയോ ചെയ്താല്‍ 6 മാസം വരെ തടവും 500 ഡോളര്‍ പിഴയുമാണ് ശിക്ഷ.
ഗര്‍ഭഛിദ്ര നിരോധന നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചുയരുമ്പോള്‍ ഫ്ളോറിഡയിലും അതിന്റെ ശക്തമായ അലയടികള്‍ ഉണ്ടാകുന്നതാണ് ഇങ്ങനെയൊരു നിയമ നിര്‍മാണത്തിന് നിയമസഭാ സാമാജികരെ പ്രേരിപ്പിച്ചത്.
നിയമപാലകരുടെ നിര്‍ദേശം ലഭിച്ചിട്ടും വസതിക്കു മുമ്പില്‍ നിന്നും പിരിഞ്ഞുപോകാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും നിയമത്തില്‍ വ്യവസ്ഥകളുണ്ട്.
സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കു മുമ്പിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് യാതൊരുവിധത്തിലും അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമനിര്‍മാണസഭയില്‍ അവതരിപ്പിച്ച ബില്ലിനെ ചില ഡെമോക്രാറ്റുകള്‍ എതിര്‍ക്കുകയും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്ക്ക്് നേരെയുള്ള കടന്നുകയറ്റമാണ് ബില്ലെന്നും ശക്തമായി വാദിച്ചെങ്കിലും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസ്സാകുകയായിരുന്നു. ഈ ബില്‍ സ്വകാര്യവ്യക്തികളുടെ വസതിക്ക് സംരക്ഷണം നല്‍കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..