.
ബാള്‍ട്ടിമോര്‍: റാവന്‍സ് ഔട്ട് സൈഡ് ലയ്ന്‍ ബാക്കര്‍ ജെയ്‌ലന്‍ ഫെര്‍ഗുസണ്‍ (26) അന്തരിച്ചു. ജൂണ്‍ 23 നാണ് ജയ്‌ലന്റെ മരണം റാവന്‍സ് ഒദ്യോഗികമായി സ്ഥിരീകരിച്ചത്.
ഹാര്‍ഡ് വുഡ് ഇന്‍ചെസ്റ്റര്‍ അവന്യൂവിലുള്ള വസതിയില്‍ അബോധാവസ്ഥയിലായിരുന്നു ജയ്‌ലനെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും ഓവര്‍ഡോസായിരിക്കാം മരണകാരണമെന്നും ബാള്‍ട്ടിമോര്‍ പോലീസ് അറിയിച്ചു. മെഡിക്കല്‍ എക്‌സാമിനര്‍ മരണ കാരണം ഔദ്യോഗിതമായി അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച ഉച്ചയോടെ തന്നെ റാവന്‍സിലെ കളിക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ അന്തിമാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
1995 ഡിസംബര്‍ 14 ന് ലൂസിയാനയിലാണ് ജനനം. ബാള്‍ട്ടിമോര്‍ റാവന്‍സില്‍ 2019 മുതല്‍ 2021 വരെ അംഗമായിരുന്നു. ഭാര്യ ഡോണി സ്മിത്തും 3 മക്കളുമടങ്ങുന്നതാണ് കുടുംബം.
എന്‍.എഫ്.എസിലെ മറ്റൊരു പ്രമുഖ കളിക്കാരന്‍ ഡ്വയന്‍ ഹാസ്‌കിന്‍സ് (24) ഏപ്രിലിലും മാരിയോണ്‍ ബാര്‍ബര്‍ (38) ജൂണിലും ജെഫ് ഗ്ലാഡിനി (25) മെയ് മാസവും അന്തരിച്ചിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Baltimore Ravens linebacker Jaylon Ferguson passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..