ബഥനി മാര്‍ത്തോമ്മാ ദേവാലയം ഉദ്ഘാടനം ചെയ്തു


.

ന്യൂയോര്‍ക്ക്: 35 കുടുംബങ്ങളുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പായി 1995 ല്‍ തുടക്കമിട്ട് സ്വന്തം ദേവാലയത്തിലേക്ക് നയിച്ച ദൈവകൃപക്ക് നന്ദി അര്‍പ്പിച്ചു കൊണ്ട് റോക്ക് ലാന്‍ഡ് ഓറഞ്ച്ബര്‍ഗിലെ ബഥനി മാര്‍ത്തോമ്മാ ഇടവക ഔദ്യോഗിമായി ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച മുന്‍പ് ഭദ്രാസനാധിപന്‍ മോസ്റ്റ് ഡോ.ഐസക് മാര്‍ ഫീലക്‌സിനോസ് കൂദാശ ചെയ്തു ദൈവനാമത്തില്‍ സമര്‍പ്പിക്കപ്പെട്ട ദേവാലയത്തിന്റെ ഉദ്ഘാടനം ഒട്ടേറെ വൈദികരുടെയും ജനകീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി.

ഓള്‍ഡ് ഓറഞ്ചബര്‍ഗ് റോഡില്‍ പണിതീര്‍ത്ത ദേവാലയത്തിന്റെ മനോഹാരിതയും പ്രകൃതിരമണീയതയോട് ഇണങ്ങി നില്‍ക്കുന്ന വാസ്തുവിദ്യയും പങ്കെടുത്തവരുടെ അഭിനന്ദനമേറ്റു വാങ്ങി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളും അനുസ്മരിക്കപ്പെട്ടു

വികാരി റവ. ജേക്കബ് തോമസ് നയിച്ച പ്രാരംഭ പ്രാര്‍ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മെര്‍ലിന്‍, മെലീസ എന്നിവരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്വയറും ജോണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ മലയാളം ക്വയറും പ്രാര്‍ത്ഥന ഗീതങ്ങളാലപിച്ചു. ജോസ് ജോര്‍ജ്, ജോര്‍ജ്കുട്ടി എന്നിവര്‍ പ്രാര്‍ത്ഥന നടത്തി.

ചര്‍ച്ച് വൈസ് പ്രസിഡന്റ് സാം ജേക്കബ്, സെക്രട്ടറി ഡോ. സജന്‍ ഡാനിയല്‍ എന്നിവരായിരുന്നു ചടങ്ങില്‍ എംസിമാര്‍. റവ.ജോണ്‍ ഡേവിഡ്സണ്‍ ജോണ്‍സണ്‍ (ഓള്‍ സെയിന്റ് സി.എസ്.ഐ. ചര്‍ച്ച്, വാലി കോട്ടേജ്) റവ.പോള്‍ രാജന്‍ (സി.എസ്. ഐ. ക്രൈസ്ട് ചര്‍ച്ച്, ടാപ്പന്‍) ഫാ.ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ (സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യു സിറ്റി), അജിത് വര്‍ഗീസ് (സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, ഹില്‍ബേണ്‍) ഫാ. എബി പൗലോസ് (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഓറഞ്ച്ബര്‍ഗ്) ഫാ. രാജു വര്‍ഗീസ് (സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക് ലാന്‍ഡ്, സഫേണ്‍) ഫാ. ബിബി (സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, ഹാവര്‍സ്റ്റെ) ഫാ. മാത്യു തോമസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വാലി കോട്ടേജ്) ഫാ. ആകാശ് പോള്‍ (സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വെസ്റ്റ് നയക്ക്) ഫാ. തോമസ് മാത്യു (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ടാപ്പന്‍) മോണ്‍. അഗസ്റ്റിന്‍ മംഗലത്തു കോര്‍ എപ്പിസ്‌കോപ്പ (സെന്റ് പീറ്റേഴ്‌സ് സീറോ മലങ്കര കാത്തലിക്ക് ചര്‍ച്ച്, ബ്ലോവല്‍ട്) ഫാ. എബ്രഹാം വല്ലയില്‍ (സെന്റ് കാതറിന്‍ ചര്‍ച്ച്, ബ്ലോവല്‍റ്റ്) തുടങ്ങി വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍ ചടങ്ങില്‍ പങ്കെടുത്തു:

പങ്കെടുത്ത വൈദികര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ചര്‍ച്ചിന്റെ വക പ്ലാക്ക് നല്‍കി ആദരിച്ചു. ചര്‍ച്ച് നിര്‍മാണ കമ്മിറ്റി അംഗങ്ങളെയും ചര്‍ച്ച് നിര്‍മ്മാണ ചുമതല വഹിച്ച എ.സി.ജെ., അസ്റ്റല്‍, ഫെലന്‍സര്‍ സ്ഥാപന പ്രതിനിധികളെയും ചടങ്ങില്‍ പ്ലാക്ക് നല്‍കി ആദരിച്ചു. മുന്‍ വികാരിമാര്‍ വീഡിയോ വഴി സന്ദേശങ്ങള്‍ നല്‍കുകയും ചര്‍ച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. സനില്‍ ഡാനിയല്‍, ജോസഫ് മാത്യു എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു. വികാരി സമാപന പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് സ്‌നേഹവിരുന്നും ഒത്തുകൂടലും വ്യത്യസ്താനുഭവമായി.

Content Highlights: badhani marthoma church

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented