.
സ്വിറ്റ്സര്‍ലാന്‍ഡ്: കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സൗഹൃദം വളര്‍ത്തുന്നതിനും വേണ്ടിവര്ഷങ്ങളായി ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡ് നടത്താറുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം ഏപ്രില്‍ രണ്ടാം തിയതി ശനിയാഴ്ച സൂറിച്ചിലെ വെറ്സിക്കോണിലെ ഷട്ടില്‍ സോണില്‍ അരങ്ങേറി.
രാവിലെ പതിനൊന്നരക്ക് ആരംഭിച്ച മത്സരങ്ങളില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. മത്സരങ്ങള്‍ കാണാനും ആവേശം പകരുവാനും സ്വിസ്സിലെ നാനാഭാഗത്തുനിന്നും കായിക പ്രേമികള്‍ എത്തിയിരുന്നു.
വളരെ നാളുകള്‍ക്കുശേഷം ജേഴ്സി അണിഞ്ഞിറങ്ങിയ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നുകൊണ്ട് അഞ്ചു വിഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ബി ഫ്രണ്ട്സ് പ്രസിഡന്റ് ടോമി തൊണ്ടാംകുഴി നിര്‍വഹിച്ചു. സ്പോര്‍ട്സ് കണ്‍വീനര്‍ റെജി പോള്‍ സ്വാഗതമാശംസിക്കുകയും ടൂര്‍ണമെന്റിന്റെ നടപടിക്രമങ്ങള്‍ വിവരിക്കുകയും ചെയ്തു. പി.ആര്.ഒ. ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ ഉദ്ഘാടന സമാപന പരിപാടികള്‍ മോഡറേറ്റ് ചെയ്തു.
ടൂര്‍ണമെന്റിലെ മത്സരവിജയികള്‍ ബോയ്സ് സിംഗിള്‍സില്‍ യോനാസ് തെക്കുംതല ഒന്നാംസ്ഥാനവും, കരണ്‍ സിംഗ് ചാവാലയും രണ്ടാം സ്ഥാനവും, യോനാഥന്‍ പോളും മൂന്നാം സ്ഥാനവും നേടി. മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം സിനി സാം എറിക്ക ടീമും രണ്ടാം സ്ഥാനംലിബിന് കോലാട്ടുകുടി. എറിക്ക ജി ടീമും കരസ്ഥമാക്കി. വനിതാ വിഭാഗം ഡബിള്‍സ് വിഭാഗത്തില്‍ വിന്നി എം & എറിക്ക എം ഒന്നാം സ്ഥാനവും, നിര്‍മല വാളിപ്ലാക്കല്‍ & എറിക്ക ജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അമ്പതു വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം ബെന്‍സണ്‍ പഴയാറ്റില്‍ & ആന്റന്‍സ് വേഴപ്പറമ്പിലും രണ്ടാം സ്ഥാനം സെബിപാലാട്ടി & സോബി നെടുംകാരി കൂട്ടുകെട്ടും നേടി.
പുരുഷ വിഭാഗം ഡബിള്‍സില്‍ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം റെജി പോള്‍ & റോജില്‍ സക്കറിയ, രണ്ടാം സ്ഥാനം ജോര്‍ജ് അവരാച്ചന് & ജോബിന് ജോസഫ് മൂന്നാം സ്ഥാനം ആന്റന്‍സ് വേഴപ്പറമ്പില്‍ & ലാന്റ്വിന്‍ വേഴപറമ്പില്‍ എന്നീ ടീമുകളും കരസ്ഥമാക്കി. ജോബിന് ജോസഫിനെ ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി തിരഞ്ഞെടുത്തു. ഫൈനല്‍ മത്സരങ്ങള്‍ മോനിച്ചന് നല്ലൂര് നിയന്ത്രിച്ചു.
മത്സരവിജയികള്‍ക്കു സംഘടനയുടെ ഓഫീസ് ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, വുമണ്‍സ് ഫോറവും ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് പ്രിന്‍സ കാട്ട്രുകുടി എല്ലാ വിജയികള്‍ക്കും ബി ഫ്രണ്ട്സിന് വേണ്ടി അനുമോദനം അര്‍പ്പിക്കുകയും ടൂര്ണമെന്റിനോട് സഹകരിച്ച എല്ലാവര്ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളില്‍ നിന്ന് മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ജോയിന്റ് സെക്രട്ടറി ജോസ് പെല്ലിശ്ശേരി പ്രത്യേകം നന്ദി പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ടോം കുളങ്ങര
Content Highlights: b friends, shuttle tournament
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..