'ലോക്ക്ഡ് ഇന്‍'' അവാര്‍ഡ് നിശയും കലാസന്ധ്യയും സംഘടിപ്പിച്ചു


.

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന്റെയും അമേരിക്കന്‍ മള്‍ട്ടി എത്‌നിക് കൊയാലിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഫ്‌ളോറല്‍ പാര്‍ക്കില്‍ ലോക്ക്ഡ് ഇന്‍ സിനിമ അവാര്‍ഡ് നിശയും കലാ സന്ധ്യയും നടത്തപ്പെട്ടു. ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ കഴിഞ്ഞ ദിവസം നടത്തപ്പെട്ട പരിപാടിയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ അഡൈ്വസറി കമ്മറ്റി അംഗവും യു.എസ്. കോണ്‍ഗ്രസ്സ് മത്സരാര്‍ത്ഥിയുമായ റോബര്‍ട്ട് ഗിബ്ബര്‍മാന്‍, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ അന്നാ കപ്ലാന്‍, സിറ്റി കൗണ്‍സില്‍ മെമ്പര്‍ ലിന്‍ഡാ ലീ, മലയാളം സിനിമാ സംവിധായകന്‍ സോഹന്‍ ലാല്‍, ബിസിനെസ്സ്‌കാരനും സിനിമ പ്രൊഡ്യൂസറുമായ ടോം ജോര്‍ജ് കോലോത്ത് തുടങ്ങിയ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.

ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ മുഖ്യാതിഥികളെയും ഡബ്ല്യുഎംസി ഭാരവാഹികളെയും സ്റ്റേജിലേക്ക് ആനയിച്ചു. ഡബ്ല്യുഎംസി അമേരിക്കന്‍ റീജിയണ്‍ വൈസ് ചെയര്‍മാനും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ കോശി ഓ തോമസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ന്യൂയോര്‍ക്ക് പ്രൊവിന്‍സ് പ്രസിഡന്റ് ജോര്‍ജ് ഈപ്പന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഡബ്ല്യുഎംസി അമേരിക്കന്‍ റീജിയണ്‍ പ്രസിഡന്റ് തങ്കം അരവിന്ദ്, അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയും പ്രശസ്ത കാര്‍ഡിയോളോജിസ്റ്റുമായ ഡോ.നിഷാ പിള്ള എന്നിവര്‍ എല്ലാവര്‍ക്കും മംഗളകരമായ ഓണാശംസകള്‍ നേര്‍ന്നു.

വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ ലോക്ക്ഡ് ഇന്‍ സിനിമയിലെ അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും ചുവപ്പു പരവതാനിയിലൂടെ ആദരവ് നല്‍കി. സിനിമയുടെ കഥയും തിരക്കഥയും സംഗീത സംവിധാനവും സിനിമാ സംവിധാനവും നടത്തിയ ശബരിനാഥിനെയും ടീം അംഗങ്ങളെയും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചത് പ്രസ്തുത കലാകാരന്മാര്‍ക്ക് പ്രത്യേക പ്രോത്സാഹനമായി. ലോക്ക്ഡ് ഇന്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന കിരണ്‍ പിള്ള, രാജേഷ് കല്‍വാദി, എല്‍ദോസ് കുരിയന്‍, ആല്‍ബിന്‍ ആന്റോ, സണ്ണി കല്ലൂപ്പാറ, നിര്‍മ്മാതാവും അഭിനേതാവുമായ ഹരിലാല്‍ നായര്‍, പ്രൊജക്റ്റ് ഡിസൈനറും അഭിനേതാവുമായ അജിത് കൊച്ചൂസ്, ഛായാഗ്രഹകന്‍ ജോണ്‍ മാര്‍ട്ടിന്‍, കഥ തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച ശബരീനാഥ് എന്നിവരെ എല്ലാവരും ചേര്‍ന്ന് അതിമനോഹരമായി ആദരിച്ചു.

സാം ജോണ്‍സന്‍, മോന്‍സി കൊടുമണ്‍, ആദിത്യ മുരളി എന്നിവരുടെ ശ്രവണ സുന്ദര ഗാനങ്ങള്‍, ഹംസയാ സ്‌കൂള്‍ ഓഫ് ഡാന്‍സ് ടീമിന്റെ സിനിമാറ്റിക് ഡാന്‍സുകള്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക് ഡാന്‍സ് ഗ്രൂപ്പുകളുടെ വ്യത്യസ്തമായ ഡാന്‍സുകള്‍ എന്നിവ പരിപാടിക്ക് പകിട്ടേകി. ലിസ് പുന്നൂസ് അവാര്‍ഡ് നിശയുടെ എം.സി. ആയും, ബിജു ചാക്കോ മറ്റു കലാ പരിപാടികളുടെ എം.സി ആയും പ്രവര്‍ത്തിച്ചു.

ഫോമാ ട്രഷറര്‍ തോമസ് ടി ഉമ്മന്‍, ഡബ്ല്യുഎംസി ഭാരവാഹികളായ നാഷണല്‍ സെക്രട്ടറി ബിജു ചാക്കോ, ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ചെയര്‍മാന്‍ വര്‍ഗീസ് എബ്രഹാം (രാജു), പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, സെക്രട്ടറി ജെയിന്‍ ജോര്‍ജ്, എകമ്മറ്റി അംഗം പോള്‍ ചുള്ളിയില്‍, പി.ആര്‍.ഓ. മാത്യുക്കുട്ടി ഈശോ, അംഗങ്ങളായ ഷാജി എണ്ണശ്ശേരില്‍, സജി തോമസ്, സിസിലി പഴയമ്പള്ളി, ലീലാമ്മ അപ്പുകുട്ടന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Content Highlights: AWARD NIGHT


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented