.
പ്രവാസികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടി വി യു എസ് എ ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാമത് കവിത അവാര്‍ഡ് അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കവിതക്ക് നല്‍കി ആദരിക്കുന്നു. ബോസ്റ്റണില്‍ നിന്നുള്ള സിന്ധുനായര്‍ രചിച്ച 'ഇരുള്‍വഴികളിലെ മിന്നാമിനുങ്ങുകള്‍' എന്ന കവിതയാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹത നേടിയത്.
കൈരളി ടിവി യുഎസ്എ യുടെ മൂന്നാമത് കവിതാ പുരസ്‌കാരത്തിനുള്ള പ്രശസ്തി ഫലകവും കാഷ് അവാര്‍ഡും, മെയ് 14 ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക്, ന്യൂ യോര്‍ക്കിലുള്ള കേരള സെന്ററില്‍ വെച്ച് കവയിത്രിയെ ആദരിക്കുന്നതാണ്.
ജനനി മാസികയുടെ പത്രാധിപര്‍ ജെ. മാത്യൂസാണ് അവാര്‍ഡ് ദാനം നിര്‍വഹിക്കുന്നത്. അമേരിക്കയിലെ മലയാളി എഴുത്തുകാരില്‍നിന്നും കവിതകള്‍ ക്ഷണിച്ച് അവയില്‍ നിന്നും ഏറ്റവും നല്ല കവിത തിരഞ്ഞെടുക്കുന്ന ചുമതല നിര്‍വഹിക്കുന്നത് പ്രശസ്ത കവിയും കൈരളി ടി.വിയുടെ ന്യൂസ്
ഡയറക്ടറുമായ ഡോ.എന്‍.പി.ചന്ദ്രശേഖരന്‍, ജനനി മാസികയുടെ മുഖ്യ പത്രാധിപര്‍ ജെ. മാത്യൂസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ജൂറിയാണ്.
അടൂര്‍ സ്വദേശിയായ സിന്ധു നായര്‍ സോഫ്റ്റ് വെയര്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഭര്‍ത്താവ്, സന്തോഷ് നായര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആണ്. മക്കള്‍ മീര, മാധവ്. അക്ഷരതീര്‍ഥം എന്ന ഓണ്‍ലൈന്‍ മലയാളം സ്‌കൂളിന്റെ സ്ഥാപകയും (2017) അധ്യാപികയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് കാടാപുറം - 9149549586
മനോഹര്‍ തോമസ് - 917 974 2670
Content Highlights: award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..