
അഡ്ലൈഡിലെ ഫ്ലിന്റേഴ്സ് സര്‍വ്വകലാശാലയില്‍ ഭൗതിക ശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ.മരിയ സ്റ്റെം (STEM) എന്റിച്ച്‌മെന്റ് അക്കാഡമിയുടെ മേധാവിയും കൂടിയാണ്. സ്ത്രീകള്‍ക്ക് സ്റ്റെം (Science, Technology, Engineering and Mathematics) വിദ്യാഭ്യാസത്തിനുള്ള സേവനം കണക്കിലെടുത്താണ് ഈ ബഹുമതിക്ക് മറിയ അര്‍ഹയാകുന്നത്. ഫിസിക്‌സ് ടീച്ചിംഗ് ഇന്നൊവേഷന്‍സിലും സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (സ്റ്റെം) വിദ്യാഭ്യാസത്തിലും ധാരാളം സംഭാവനകള്‍ നല്‍കിയ മറിയ ഓസ്‌ട്രേലിയായിലെ വുമണ്‍ ഇന്‍ സ്റ്റെം ലീഡര്‍ ആണ്.
കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ.ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീല യുടെയും മകളാണ് മരിയ
വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ് തോമസ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..