'അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല'' ഓസ്ട്രിയ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ്


-

വിയന്ന: നവംബര്‍ 2 ന് (തിങ്കള്‍) രാത്രി 8 മണിക്ക് വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കുറഞ്ഞത് 4 സാധാരണക്കാര്‍ മരിച്ചതായും 17 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. തോക്കുധാരികള്‍ നഗരത്തിലെ ആറ് പ്രാധാന സ്ഥലങ്ങളിലാണ് വെടിവയ്പ്പ് നടത്തിയത്.

''അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല'' എന്നും ഓസ്ട്രിയയില്‍ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനാല്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഈ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ചൊവ്വാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തില്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പ്രസ്താവിച്ചു. ആക്രമണത്തിന് ഇരയായവര്‍ക്കുവേണ്ടിയും അവരുടെ കുടുംബാംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് 12 ന് ഒരു മിനിറ്റ് മൗനം ആചരിച്ചു.

അതേസമയം തീവ്രവാദ ആക്രമണത്തിന്റെ പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കുറ്റവാളി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ ശ്രമിച്ചതിന് ശിക്ഷ നടപ്പാക്കാന്‍ കഴിയാതിരുന്ന യുവാവാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ 2019 ഏപ്രിലില്‍ മുമ്പ് 22 മാസം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

പരിക്കേറ്റവരില്‍ 7 പേര്‍ അതീവ ഗുരുതര അവസ്ഥയിലാണ്. ഒരു അക്രമിയെ പോലീസ് കൊലപ്പെടുത്തി. എന്നാല്‍ ആക്രമണത്തില്‍ എത്ര കുറ്റവാളികളുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആഭ്യന്തരമന്ത്രി കാള്‍ നെഹമ്മറുമായുള്ള പത്രസമ്മേളനത്തില്‍ അക്രമി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അനുഭാവിയാണെന്ന് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പേരോ പ്രായമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

''ഞങ്ങള്‍ ഇസ്ലാമിക ആക്രമണം അനുഭവിച്ചു, ഞങ്ങളുടെ മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം. നമ്മുടെ സമൂഹത്തില്‍ ഭീകരതയ്ക്കും അക്രമത്തിനും സ്ഥാനമില്ല'', ആഭ്യന്തരമന്ത്രി കാള്‍ നെഹാമ്മര്‍ വികാരവായ്പോടെ ഓസ്ട്രിയ സമൂഹത്തോട് പറഞ്ഞു. അതേസമയം ആളുകളോട് വീട്ടില്‍ തന്നെ തുടരാനും, കുട്ടികളെ സ്‌കൂളില്‍ വിടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഞങ്ങളില്‍ ഒരാളെ ആക്രമിക്കുന്നത് നമുക്കെല്ലാവര്‍ക്കും നേരെയുള്ള ആക്രമണമാണ്.'' കാള്‍ നെഹാമ്മര്‍ പറഞ്ഞു.

രാത്രി വൈകിയും അക്രമികളുടെയും സംശയമുള്ളവരുടെയും വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണെന്നും അറസ്റ്റുണ്ടെന്നും പോലീസ് ജനറല്‍ ഡയറക്ടര്‍ വ്യക്തമാക്കി. രാത്രി മുഴുവന്‍, ദൃക്സാക്ഷികളില്‍ നിന്ന് 20,000 ത്തിലധികം വീഡിയോകള്‍ പോലീസിന് ലഭിച്ചു. പോലീസ് ഇപ്പോള്‍ ഫൂട്ടേജുകള്‍ അവലോകനം ചെയ്യുകയാണ്.

വിയന്ന നഗരം ഇപ്പോഴും പോലീസ് കാവലില്‍ തന്നെയാണ്. ഓസ്ട്രിയയുടെ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രാത്രിയില്‍ നടന്ന ഒപ്പേറഷനില്‍ പ്രദേശത്ത് ഉണ്ടായിരുന്നവരെ പോലീസ് വിയന്നയിലെ വിശ്വപ്രസിദ്ധ സ്റ്റേറ്റ് ഓപ്പറയിലേക്ക് മാറ്റി. അപകട സ്ഥലത്ത് നിന്ന് ഞെട്ടിവിറച്ചു ഒപാറയില്‍ അഭയം തേടിയ ആള്‍ക്കാര്‍ക്ക് ഫില്‍ ഹാര്‍മോണിക്ക എന്‍കോര്‍ അവതരിപ്പിച്ചു. ഒരു ആക്രമണവും ഒരിക്കലും വിയന്നയിലെ സംഗീതത്തെ തടയില്ലെന്നു അധികാരികള്‍ പറഞ്ഞു. ആക്രമണം നടന്നുകൊണ്ടിരിക്കുമ്പോഴും, ശേഷവും നിരവധി ഭാഷകളില്‍ പോലീസ് ജനങ്ങളെ വിവരങ്ങള്‍ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented