
-
ലണ്ടന്‍: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകന് ക്ഷേത്രത്തില്‍ ഫെബ്രുവരി 17 നു ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കുവാന്‍ വീണ്ടും അവസരമൊരുക്കി ബ്രിട്ടീഷ് ഏഷ്യന്‍ വിമയുന്സ് നെറ്റ്വര്ക്. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടന (BAWN), ആറ്റുകാല്‍ ഭഗവതി ഭക്തജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത് തുടര്‍ച്ചയായ പതിനഞ്ചാമത് അവസരമാണ് ഒരുങ്ങുന്നത്.
ഫെബ്രുവരി 17 ന് വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും. നൂറുകണക്കിന് ആറ്റുകാല്‍ ഭഗവതി ഭക്തര്‍ ഇത്തവണ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും ന്യുഹാമിലെ ശ്രീ മുരുകന് ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.
നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ക്കു ഓരോ വര്‍ഷവും ആറ്റുകാല്‍ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ കൗണ്‍സിലര്‍ ഡോ.ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് നാന്ദി കുറിച്ച് നേതൃത്വം നല്കി പോരുന്നത്.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്, ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ.ഓമന ഗംഗാധരന്-07766822360
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..