-
ഫ്ളോറിഡ: ജൂലിയ ഫ്ളോറിഡയിലെ സാധാരണ കുടുംബത്തിലെ അംഗമാണ് അത്യാവശ്യമായി തൊട്ടടുത്തുള്ള ചേയ്സ് ബാങ്കില്‍ 20 ഡോളര്‍ പിന്‍വലിക്കാനാണ് ജൂലിയ ശനിയാഴ്ച ബാങ്കിലെത്തിയത്. തുക പിന്‍വലിക്കുന്നതിന് മുമ്പ് എടിഎം മിഷ്യനില്‍ ബാലന്‍സ് പരിശോധിച്ചപ്പോള്‍ ഒരു ബില്യണ്‍ ഡോളര്‍ (999985855.95). സാധാരണ ലോട്ടറി അടിച്ചാല്‍ പോലും ഇത്ര വലിയ തുക ലഭിക്കാറില്ല. ബാലന്‍സ് കണ്ട് ഞെട്ടിയ ജൂലിയ പറഞ്ഞു. തുടര്‍ന്ന് എടിഎം മെഷീനില്‍ തൊടാന്‍ പോലും ഭയമായി. ഇത്രയും വലിയ തുകയില്‍ നിന്നും 20 ഡോളര്‍ പിന്‍വലിച്ചാലുണ്ടാകുന്ന ഭവിഷത്തുകളെക്കുറിച്ച് ഞാന്‍ ബോധവതിയാണ്. മാത്രമല്ല ഈ തുക എനിക്ക് അവകാശപ്പെട്ടതുമല്ല. ശനിയാഴ്ചയായതുകൊണ്ട് ചെയ്സ് ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലയെന്നും അവര്‍ പറയുന്നു. സൈബര്‍ ക്രിമിനല്‍സ് ഈ വിവരം അറിഞ്ഞാല്‍ ഒരു പക്ഷേ അവര്‍ തുക തട്ടിച്ചെടുത്തുവെന്നിരിക്കും. അതു സംഭവിക്കാതിരിക്കുന്നതിന് തുടര്‍ച്ചയായി ബാങ്ക് അധികൃതരും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജൂലിയ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..