.
അറ്റ്ലാന്റ: അറ്റ്ലാന്റാ ഐപി.സി സഭയുടെ സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ ഡോ.ചെറിയാന് സി. ഡാനിയേല്‍ ചുമതലയേറ്റു. ഏപ്രില്‍ 17 ന് നടന്ന ആരാധനാ യോഗത്തില്‍ അറ്റ്ലാന്റാ ഐ.പി.സി സഭയുടെ ആരംഭകാല അംഗങ്ങളായ സഹോദരന്മാര് ഏബ്രഹാം സാമുവേല്‍, ജേയിംസ് റ്റി സാമുവേല്‍, രാജന് ആര്യപ്പള്ളില്‍, ഏബ്രഹാം തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ പാസ്റ്റര്‍ ചക്ക് മോര്‍ലി പ്രാര്‍ത്ഥിച്ച് സഭയുടെ സീനിയര്‍ ശുശ്രൂഷകനായി ഡോ.ചെറിയാന് സി. ഡാനിയേല്‍ നിയമിതനായി.
ബെഥേല്‍ ഐ.പി.സി കോയംബത്തൂര്‍ സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ ചെറിയാന് സി.ഡാനിയേല്‍ തിരുവല്ല ഗോസ്പല്‍ ഫോര്‍ ഏഷ്യാ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി, മദ്രാസ് സര്‍വകലാശാലയില്‍ നിന്നും വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും, ആക്റ്റ്സ് അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ ബെംഗളൂരുവില്‍ നിന്നും എം.ടി.എച്ചും നേടിയിട്ടുണ്ട്.
ബൈബിള്‍ കോളേജ് ഓഫ് മിനിസ്ട്രീസ് വിശാഖപട്ടണം, എബനേസര്‍ ബൈബിള്‍ കോളേജ് കോട്ടയം,തിരുവല്ല ഗോസ്പല്‍ ഫോര്‍ ഏഷ്യാ ബിബ്ലിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ അധ്യാപകന് തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ആനി ചെറിയാന്. മക്കള്‍: ഡാനി ചെറിയാന്, ജോര്‍ജ് ചെറിയാന്.
വാര്‍ത്തയും ഫോട്ടോയും : രാജന് ആര്യപ്പള്ളില്‍
Content Highlights: Atlanda IPC
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..