-
വാഷിങ്ടണ്‍: ജനവരി 15 മുതല്‍ അമേരിക്കയില്‍ സൗജന്യ ഹോം കോവിഡ്19 ടെസ്റ്റ് കിറ്റുകള്‍ വിതരണമാരംഭിക്കും. യു.എസില്‍ കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുക എന്ന ബൈഡന്‍ അഡ്മിനിസ്ട്രേഷന്റെ ഭാഗമായാണിത്.
ഓണ്‍ലൈന്‍ വഴിയോ സ്റ്റോറുകളില്‍ നിന്നോ ഡോക്ടറുടെ കുറിപ്പില്ലാതെ തന്നെ നേരിട്ട് വാങ്ങാവുന്നതാണ്. ടെസ്റ്റ് കിറ്റ് വാങ്ങുമ്പോള്‍ പണം നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ രശീതി സൂക്ഷിക്കേണ്ടതും ഇന്‍ഷൂറന്‍സ് കമ്പനികള്‍ അത് പൂര്‍ണമായും തിരിച്ചുനല്‍കുന്നതുമാണ്.
ഒരു വീട്ടിലെ ഒരാള്‍ക്ക് ഒരു മാസത്തേക്ക് 8 ടെസ്റ്റ് കിറ്റുകള്‍ ലഭിക്കുമ്പോള്‍ നാലംഗ കുടുംബത്തിന് മാസം 32 കിറ്റുകള്‍ ലഭിക്കും. ഒരു കിറ്റിന്റെ വില 12 ഡോളറാണ്.
ജനുവരി 15 മുതല്‍ വാങ്ങുന്നതിനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. വ്യക്തികളുടെ ഇന്‍ഷൂറന്‍സ് കമ്പനികളുടെ നെറ്റ് വര്‍ക്കിലുള്ള ഫാര്‍മസികളില്‍ നിന്നോ സ്റ്റോറുകളില്‍ നിന്നോ വാങ്ങാവുന്നതാണ്. covidtests.gov എന്ന വെബ്സൈറ്റിലൂടെ ടെസ്റ്റ് ഓര്‍ഡര്‍ ചെയ്യാം. പന്ത്രണ്ട് ദിവസത്തിനുള്ളില്‍ വീട്ടില്‍ ടെസ്റ്റ് കിറ്റുകള്‍ എത്തും.
മെഡികെയര്‍ ഉള്ളവര്‍ക്ക് ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ വഴി ലാബുകളില്‍ കോവിഡ്19 ടെസ്റ്റുകള്‍ സൗജന്യമായി ലഭിക്കും.
ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വൈറ്റ് ഹൗസ് ഒരു ഹോട്ട് ലൈന്‍ ആരംഭിക്കുന്നു. ഇതിന്റെ ലോഞ്ചിംഗ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..