-
ഷിക്കാഗോ/ബോസ്റ്റണ്‍: അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്സണ്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിംഗ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു പ്രകടനം നടത്തി.
ജനവരി 14 വെള്ളിയാഴ്ച ഷിക്കാഗോ, ബോസ്റ്റണ്‍ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ചത്.
3,40,000 വിദ്യാര്‍ഥികളുടെ അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഷിക്കാഗോയില്‍ ക്ലാസുകള്‍ ആരംഭിച്ച് രണ്ടുദിവസം പിന്നിട്ടപ്പോഴാണ് ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ റിമോട്ട് ലേണിംഗിലേക്ക് മടങ്ങണമെന്നാവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്. ഷിക്കാഗോയിലെ സംഘടിതരായ അധ്യാപക യൂണിയന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി വിദ്യാര്‍ഥികള്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നതും ക്ലാസുകളില്‍ ഹാജരാകുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുന്നു.
ഷിക്കാഗോ വിദ്യാഭ്യാസ അധികൃതര്‍ ടീച്ചേഴ്സ് യൂണിയനുമായി രണ്ടു ദിവസം മുമ്പാണ് ഇന്‍പേഴ്സണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ധാരണയിലെത്തിയത്.
ബോസ്റ്റണ്‍ വിദ്യാഭ്യാസ ജില്ലയിലെ 52,000 വിദ്യാര്‍ഥികളില്‍ അറുനൂറോളം വിദ്യാര്‍ഥികള്‍ ഇതേ ആവശ്യം ഉന്നയിച്ച് ക്ലാസുകള്‍ ബഹിഷ്‌കരിച്ചു.
കോവിഡ് വ്യാപകമായതിനെത്തുടര്‍ന്ന് ഇതുവരെ തന്നെ 5000 ത്തിലധികം പബ്ലിക് സ്‌കൂളുകള്‍ താത്കാലികമായി അടച്ചിടുവാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..