അറോറ അകാന്‍ഷാ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥി


-

ഷിക്കാഗോ: ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയ, യു.എന്നിലെ 34-കാരിയായ ഇന്ത്യന്‍ - കനേഡിയന്‍ ഓഡിറ്റ് കോര്‍ഡിനേറ്ററായ അറോറ അകാന്‍ഷാ 2021-ലെ ഐക്യരാഷ്ട്ര സഭയുടെ തിരഞ്ഞെടുപ്പില്‍ യു.എന്‍ സെക്രട്ടറി ജനറലായി മത്സരിക്കുവാന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ഈ സ്ഥാനത്തേക്ക് വരുന്ന ആദ്യ വനിത എന്നതിനു പുറമെ യു.എന്നില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയുമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ 76 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും, ആദ്യത്തെ വനിതാ സെക്രട്ടറി ജനറലുമായിരിക്കും അറോറ.

അഭയാര്‍ത്ഥികളുടെ കുടുംബത്തില്‍ നിന്നുമാണ് അവര്‍ വരുന്നത്. ഇന്ത്യയില്‍ ജനിച്ച ഇവര്‍ ഇന്ത്യയിലും സൗദി അറേബ്യയിലും വളര്‍ന്ന് കാനഡയില്‍ സ്ഥിരതാമസമാക്കി. 2017-ലെ യു.എന്നിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ നിലവിലെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെ നിയമിച്ചു. അതിനു മുമ്പ് ടൊറന്റോയിലെ പി.ഡബ്ല്യു.സി മാനേജരായിരുന്നു. ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ ഓഡിറ്റ് പ്രൊഫസറായിരുന്നു. കൂടാതെ കാനഡയ്ക്കും അന്തര്‍ദേശീയ തലത്തിലും ഓഡിറ്റ് സ്റ്റാന്‍ഡേര്‍ഡുകള്‍ എഴുതി. കാനഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ധനസഹായത്തെക്കുറിച്ച് ഓഡിറ്റ് ഗൈഡുകള്‍ എഴുതി. 2021 ഫെബ്രുവരി ഒമ്പതിന് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള തന്റെ പ്രചാരണം പരസ്യമായി പ്രഖ്യാപിച്ചു.

'ലോകത്തോടുള്ള ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനം നിറവേറ്റാനും, എല്ലാവര്‍ക്കുമായി ഐക്യരാഷ്ട്ര സഭയ്ക്ക് പ്രവര്‍ത്തിക്കുവാനും കഴിയണം. അതിനുവേണ്ടിയാണ് ഞാന്‍ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും' അവര്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭ ലിംഗസമത്വം പറയുന്നുവെങ്കിലും കഴിഞ്ഞ 76 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു വനിതാ സെക്രട്ടറി ജനറലിനെ ലഭിച്ചിട്ടില്ല. അറോറ അകാന്‍ഷയുടെ സ്ഥാനാര്‍ത്ഥിത്വം ഒരു മാറ്റത്തിനു തുടക്കംകുറിക്കുമെന്ന് പ്രത്യാശിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented