-
വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ ആര്‍മിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ഡ്യൂട്ടിയില്‍ നിന്നും ഉടനെ ഡിസ്ചാര്‍ജ് ചെയ്യുന്ന നടപടികള്‍ ആരംഭിക്കുമെന്ന് ഫെബ്രുവരി 2 ന് ആര്‍മി സെക്രട്ടറി ക്രിസ്റ്റിന്‍ വോര്‍മര്‍ത്ത് അറിയിച്ചു.
ഇതുസംബന്ധിച്ച നിര്‍ദേശം കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് തയ്യാറാകാത്തവരെ സ്വമേധയാ പിരിഞ്ഞു പോകുന്നതിനനുവദിക്കും. സര്‍വീസില്‍ നിന്നും ഒഴിവാക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ 3300 പട്ടാളക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് വിസമ്മതം അറിയിച്ചിരുന്നു.
ആക്ടീവ് ഡ്യൂട്ടി സോള്‍ജിയേഴ്‌സിനും ആക്ടീവ് ഡ്യൂട്ടി റീസെര്‍വ്‌സിനും മിലിറ്ററി അക്കാദമി കാഡറ്റുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
കഴിഞ്ഞ ആഴ്ചയില്‍ 600 മറീന്‍സ്, എയര്‍മെന്‍ സെയ്‌ലേഴ്‌സ് എന്നിവരെ മിലിറ്ററിയില്‍ നിന്ന്ും പുറക്കാത്താക്കുകയോ ഡിസമിസ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.
ഫോഴ്‌സിന്റെ തയ്യാറെടുപ്പിനും ആരോഗ്യസംരക്ഷണത്തിനും വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പെന്റഗണ്‍ എല്ലാ സര്‍വീസ് മെംബര്‍മാര്‍ക്കും നേരത്തെ തന്നെ ഉത്തരവ് നല്‍കിയിരുന്നു.
കോവിഡ്19 വ്യാപകമാകുകയും മിക്രോണ്‍ വേരിയന്റ് ഒഭീഷണിയുയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെന്റഗണ്‍ ഈ ഉത്തരവിറക്കിയിരുന്നത്.
97 ശതമാനം ആര്‍മി സോള്‍ജിയേഴ്‌സും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 3000 ത്തിലധികം പേര്‍ ആരോഗ്യ മതപര കാരണങ്ങളാല്‍ വാക്‌സിനേഷനില്‍ നിന്നും ഒഴിവാക്കണമെന്ന് അപേക്ഷ നല്‍കിയതായും പെന്റഗണ്‍ വെളിപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..