
-
അരിസോണ/അമേരിക്ക: അരിസോണ മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രസിഡന്റ് സജിത്ത് തൈവളപ്പിലിന്റെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷന് കുടുംബങ്ങള്‍ക്ക് ഓണക്കോടിയും വിഭവസമൃദ്ധമായ ഓണസദ്യയും ഉച്ചയോടെ എത്തിച്ചു കൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശ്രീകുമാര്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സദ്യ കൃത്യസമയത്തു തന്നെ അതാതു സ്ഥലങ്ങളില്‍ അഖില്‍ നായരും സംഘവും എത്തിച്ചു.
വൈകുന്നേരം 6:30 മണിയോടെ അരിസോണയിലെ നൂറോളം കലാകാരന്മാര് പങ്കെടുത്ത നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ക്ക് ആരംഭമായി. തിരുവാതിര, മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസി, കഥക്, സിനിമാറ്റിക് ഡാന്‍സ് മുതലായ അതിമനോഹരമായ നൃത്തങ്ങളും, ശ്രുതിമധുരമായ ഓണപ്പാട്ടുകളും മറ്റു ഗാനങ്ങളും ഉപകരണ സംഗീതങ്ങളും ഈ കലാസന്ധ്യയെ വേറിട്ടതാക്കി. കള്‍ച്ചറല്‍ സെക്രട്ടറി ശകുന്തള നായര്‍, കലാപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. സിനിമാ താരങ്ങളായ ശ്രീജിത് വിജയന്, മഹിമ നമ്പ്യാര്‍, ജയ്സീചരണ് (പ്രസിഡന്റ് ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ റിലീജിയസ് ഫൗണ്ടേഷന്), രാജുള്‍ ഷാ, (ഡയറക്ടര്‍ പദ്മ സ്കൂള്‍ ഓഫ് ഒഡീസി ഡാന്‍സ്) തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യം ഈ അവസരത്തിന് മാറ്റ് കൂട്ടി. ആനന്ദ് നമ്പ്യാര്‍, വിദ്യ വാര്യര്‍, കാവേരി മധു, അശ്വതി മോഹന്‍ദാസ്, രശ്മി മേനോന് മുതലായവര്‍ സദസ്യരുമായി സംവദിച്ചു.

പരിപാടികള്‍ സംഘടിപ്പിച്ച ഭാരവാഹികളെയും വോളന്റീര്മാരെയും അരിസോണയിലെ മലയാളികള്‍ അഭിനന്ദിച്ചു. അസോസിയേഷന്റെ വിവിധ പരിപാടികള്‍ക്ക് നിരന്തരമായി നല്കി വരുന്ന അകമഴിഞ്ഞ പിന്തുണക്കും പ്രോത്സാഹനത്തിനും അരിസോണയിലെ മലയാളി സമൂഹത്തിനോട് കടപ്പെട്ടിരിക്കുന്നതായി അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി. മോഹനന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..