-
ഹൂസ്റ്റണ്‍: മെയ് 22 മുതല്‍ ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച് ഡയോസിസിന്റെ പരിധിയിലുള്ള എല്ലാദേവാലയങ്ങളിലും പാന്‍ഡമിക്കിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തുന്നതായി ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ കര്‍ദിനാള്‍ ഡിനാര്ഡൊ അയച്ച ലേഖനത്തില്‍ പറയുന്നു.
പ്രാദേശിക തലത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം ഗണ്യമായി കുറഞ്ഞതിനെത്തുടര്നന് വിശുദ്ധ കുര്‍ബാനകളിലും പാരിഷ് മീറ്റിംഗുകളിലും അനുവദനീയമായ സംഖ്യയനുസരിച്ച് 100 ശതമാനം പേര്‍ക്കും പങ്കെടുക്കാമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിംഗോ മാസ്കോ ഉപയോഗിക്കേണ്ടതില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മാസ്ക് ധരിക്കേണ്ടവര്‍ക്ക് അതിന് തടസ്സമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം വിശുദ്ധകുര്‍ബാന മധ്യേ നല്കപ്പെടുന്ന ഓസ്തി നാവില്‍ വെച്ച് നല്‍കുന്നത് താത്കാലികമായി തടഞ്ഞിരുന്നതും ഇതോടെ നീക്കം ചെയ്തതായും ഇനി മുതല്‍ നാവിലോ കൈകളിലോ വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
മെയ് 22 ന് വൈകീട്ട് ഹോളി കമ്യൂണിയന്‍ സ്വീകരിക്കുമ്പോള്‍ നല്‍കിവരുന്ന വൈന്‍ കോമണ്‍ ചാലിസില്‍ നിന്നും ഉപയോഗിക്കുന്നതിന് താത്കാലിക നിയന്ത്രണങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും എല്ലാ വിശ്വാസികളും ഇതിനനുസൃതമായി പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ കത്തില്‍ പറയുന്നു.
ഗാല്‍വസ്റ്റണ്‍ കാത്തലിക് ചര്‍ച്ചുകളില്‍ നടക്കുന്ന ഹോളികമ്യൂണിയനില് പാന്‍ഡമിക്കിന് മുമ്പുണ്ടായിരുന്നതുപോലെ പങ്കെടുക്കാനുള്ള അവസരമാണ് വിശ്വാസികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..