ഡോ.ആരതി പ്രഭാകരന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം


.

വാഷിങ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ ഡോ.ആരതി പ്രഭാകരനെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി പോളിസി ഡയറക്ടറായി നോമിനേറ്റ് ചെയ്തതിന് യു.എസ്. സെനറ്റിന്റെ അംഗീകാരം. ഇതോടെ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ കുടിയേറ്റ വനിത എന്ന പദവിയും ഇവരെ തേടിയെത്തി. കാബിനറ്റിലെ ഒരു മെംബര്‍ കൂടിയാണ് ഇവര്‍.

സെപ്റ്റംബര്‍ 21 ന് നടന്ന സെനറ്റ് വോട്ടെടുപ്പില്‍ 40 നെതിരെ 56 വോട്ടുകളോടെയാണ് ഇവരുടെ നിയമനത്തിന് സെനറ്റ് അംഗീകാരം നല്‍കിയത്. പ്രസിഡന്റ് ബൈഡന്റെ സയന്‍സ് ആന്റ് ടെക്നോളജി ചീഫ് അഡൈ്വസര്‍, പ്രസിഡന്റിന്റെ കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്റ് ടെക്നോളജി ഉപാധ്യക്ഷ എന്ന ബഹുമതിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.



കഴിഞ്ഞ ജൂണിലാണ് ഇവരെ നാമനിര്‍ദേശം ചെയ്തത്. ഇവരുടെ നേതൃത്വത്തില്‍ അമേരിക്ക ലോകത്തെ ഏറ്റവും ശക്തമായ ഇന്നോവേഷന്‍ മിഷനായി മാറുമെന്ന് ബൈഡന്‍ ആശംസിച്ചിരുന്നു.

മൂന്നുവയസ്സുള്ളപ്പോഴാണ് ആരതിയുടെ മാതാപിതാക്കള്‍ ടെക്സസിലെ ലബക്കില്‍ എത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ടെക്സാസ് ടെക്കില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും അപ്ലൈഡ് ഫിസിക്സില്‍ പിഎച്ച്ഡി നേടിയ ആദ്യ വനിത കൂടിയാണ് ഇവര്‍.

Content Highlights: Arati Prabhakar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented