
-
കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍ മാറി. പാദവര്‍ഷകണക്കുകള്‍ പ്രകാരം ആപ്പിളിന്റെ വിപണി മൂല്യം 1.84 ട്രില്യണ്‍ ഡോളറായി.
വെള്ളിയാഴ്ച ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതോടെയാണ് കമ്പനിയുടെ മൂല്യം 1.84 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതുമുതല് ഏറ്റവും മൂല്യമുള്ള കമ്പനിയായി ഇടംപിടിച്ച സൗദി ആരാംകോയുടെ ഇപ്പോഴത്തെ 1.76 ട്രില്യണ്‍ ഡോളറാണ്.
മാര്‍ച്ചില്‍ കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ തളര്‍ച്ചയില്‍ നിന്ന് ആപ്പിള്‍ കരകയറിയിട്ടുണ്ട്.
ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികളും ഇന്നലെ പാദവര്ഷക്കണക്കുകള് പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇവര്‍ക്ക് നേട്ടമുണ്ടായിട്ടുണ്ട്. കൊവിഡ് മഹാമാരിക്കിടിയില്‍ ആമസോണിന്റെ ലാഭം ഇരട്ടിയായി.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..