കവി ജേക്കബ് മനയില്‍ അനുസ്മരണ സമ്മേളനം നടത്തി


-

ഡാലസ്: അന്തരിച്ച കവിയും കഥാകൃത്തും, ഗാനരചയിതാവുമായ കവി ജേക്കബ് മനയില്‍ (87) അനുസ്മരണ സമ്മേളനം ഡാളസില്‍ നടത്തപ്പെട്ടു .ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ രാവിലെ ഗാര്‍ലാന്‍ഡ് കിയാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനത്തില്‍ ഡാലസിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുത്തു. മൗന പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മളനത്തില്‍ ഷാജി മാത്യു എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും കുടുംബംഗാമെന്ന നിലയില്‍ ആമുഖമായി അനുഭവങ്ങള്‍ പങ്കിടുകയും അനുസ്മരണ പ്രസംഗം നടത്തുകയും ചെയ്തു.

ഏറെക്കാലം അമേരിക്കയിലായിരുന്നെങ്കിലും കുട്ടനാട്ടിന്‍ തനിമയും വായ്ത്താരിയും മനസില്‍ കൊണ്ടുനടക്കുകയും പാടശേഖരങ്ങളെയും ഗ്രാമീണതയെയും വരി പുണര്‍ണ ജേക്കബ് മനയിലിന്റെ മിക്ക കവിതകളിലും കുട്ടനാടിന്റ കാര്‍ഷികമേഖലയ്ക്കുണ്ടായ ഉണര്‍വ് വിഷയമായിരുന്നു.
കുട്ടനാട്ടില്‍ പണ്ടുകാലങ്ങളില്‍ തുടര്‍ന്നുവന്നിരുന്ന കൃഷിയും ഇപ്പോഴത്തെ കൃഷിരീതിയും തമ്മിലുള്ള വ്യത്യാസവും ചെറിയ ചാലുകളില്‍ വലവീശിയും ചൂണ്ടയിട്ടും മീന്‍ പിടിക്കുന്ന കഥകളും അദ്ദേഹത്തിന്റെ കവിതകളിലുണ്ടായിരുന്നതായി അനേക വര്‍ഷം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന എബ്രഹാം മാത്യു (കുഞ്ഞുമോന്‍) അനുസ്മരിച്ചു.

ഡാലസില്‍ ആദ്യമായി മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക സ്ഥാപിക്കുന്നതിന് വിലയേറിയ സംഭാവനകള്‍ നല്‍കുകയും സഭാ വേര്‍തിരിവില്ലാതെ എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്ത വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മനയില്‍ ജേക്കബെന്നു കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ പറഞ്ഞു

തുടര്‍ന്ന് കേരളഅസോസിയേഷനെ പ്രതിനിധീകരിച്ചു അനശ്വരം മാംമ്പിള്ളി അനുസ്മരണ പ്രസംഗം നടത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. തുടര്‍ന്നു കവിയുടെ രചനകില്‍ ഒന്നായ ഒരു മനോഹര ഗാനം ആലപിച്ചു. മക്കളായ മറിയ , സാറ എന്നിവര്‍ പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും കുടുംബാംഗങ്ങള്‍.നന്ദി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented