
കേരളാ അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയറും ന്യൂജേഴ്സിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ജോ പണിക്കരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്ന അമേരിക്കയെമ്പാടുമുള്ള മലയാളികള്‍ക്ക് കാന്‍ജ് അവസരമൊരുക്കുന്നു,
മെയ് 21 വെള്ളിയാഴ്ച വൈകീട്ട് 7.30 നു നടത്തപ്പെടുന്ന വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സമൂഹത്തിലെ നാനാതുറകളിലെയും സാംസ്കാരിക സാമൂഹിക രംഗങ്ങളിലെയും സുഹൃത്തുക്കള്‍ പങ്കെടുക്കുന്നു,
ജോ പണിക്കരെ അറിയുന്ന ട്രൈസ്റ്റേറ്റിലെയും മറ്റിതര സംസ്ഥാനങ്ങളിലെയും കഴിഞ്ഞ കാലങ്ങളില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാന്‍ പ്രസ്തുത കോളിലേക്ക് സ്നേഹപൂര്‍വ്വം കാന്‍ജ് സ്വാഗതം ചെയ്യുന്നു, കോളില്‍ പങ്കെടുക്കുന്നതിനുള്ള ഒരറിയിപ്പായി ഇത് സ്വീകരിക്കണമെന്ന് കേരളാ അസോസിയേഷന് ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) എക്സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു.
Join Zoom Meeting: https://us02web.zoom.us/j/84865829507?pwd=dEJDR3JLYVFYUjVTb25LSEF3dHRBUT09
Meeting ID: 848 6582 9507
Passcode: 589721
One tap mobile
+13126266799,,84865829507#,,,,*589721# US (Chicago)
+16465588656,,84865829507#,,,,*589721# US (New York)
Friday 5/21/2021 at 7.30 P M EST
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..