ഡമ്മി അകത്ത് വെച്ച് പൂട്ടി പ്രതി ജയില്‍ ചാടി


.

ലാസ് വേഗാസ്: ഇരുപത്തിനാലു വയസുകാരനെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി സെല്ലിനകത്ത് കാര്‍ഡ് ബോര്‍ഡ്‌കൊണ്ട് ഡമ്മി ഉണ്ടാക്കി വെച്ചതിനുശേഷം ജയിലില്‍ നിന്നും രക്ഷപ്പെട്ടതായി ലാസ് വേഗാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സെപ്റ്റംബര്‍ 27 നാണ് പ്രതി രക്ഷപ്പെട്ട വിവരം ജയിലധികൃതര്‍ മനസിലാക്കുന്നത്. എന്നാല്‍ തലേ വെള്ളിയാഴ്ച തന്നെ പ്രതി രക്ഷപ്പെട്ടിട്ടുണ്ടാകും എന്നാണ് ജയിലധികൃതര്‍ പറയുന്നത്.



ഇന്ത്യന്‍ സ്പ്രിംഗ്‌സിലുള്ള പൊര്‍ഫിറിയൊ ഹെറാര(42) സതേണ്‍ ഡെസേര്‍ട്ട് കറക്ഷണല്‍ സെന്ററിലാണ് ജയില്‍ ശിക്ഷ അനുഭവിച്ചുവന്നിരുന്നത്. രക്ഷപ്പെടുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു. ഇത്രയും സുരക്ഷിതത്വമുള്ളഫെസിലിറ്റിയില്‍ നിന്നും ദിവസങ്ങള്‍ക്കു മുമ്പ് പ്രതി രക്ഷപ്പെട്ടിട്ടും വിവരം മനസിലാക്കുന്നതിന് ദിവസങ്ങള്‍ വേണ്ടിവന്നുവെന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ സ്റ്റീവ് പറഞ്ഞു.

2007 മെയ് 7 നാണ് ഹെറാരയും മറ്റൊരു പ്രതിയായ ഒമറും ചേര്‍ന്ന് കൊല നടത്തിയത്. ഈ കേസില്‍ പ്രതി ജീവപര്യന്തം ശിക്ഷഅനുഭവിച്ചുന്നിരുന്നത്. ഗേള്‍ഫ്രണ്ടിനെക്കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രക്ഷപ്പെട്ട പ്രതിയെകണ്ടെത്താന്‍ ഫെഡറല്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: An inmate serving life sentence for Las Vegas Luxor Hotel bombing murder escapes prison


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented