
-
താമ്പ(ഫ്ളോറിഡ): മുന്‍ ഭാര്യയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും ഫ്ളോറിഡയിലുള്ള അവരുടെ വീട്ടിലേക്ക് ചത്ത എലിയെ അയക്കുകയും ചെയ്ത ഇന്ത്യാനയില്‍ നിന്നുള്ള റോംനി ക്രിസ്റ്റഫര്‍ എല്ലിസ്സിന് (57) നാലു വര്‍ഷം പത്തുമാസം ഫെഡറല്‍ പ്രിസണില്‍ തടവിലിടാന്‍ കോടതി വിധി.
ഏപ്രില്‍ മാസം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചത് ജനുവരി 5 നാണ്. താമ്പ ഫെഡറല്‍ കോടതിയുടെ വിധിയില്‍ പ്രതി മുന്‍ഭാര്യയെ ശിരച്ഛേദം ചെയ്യുമെന്നും കത്തിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തുകയും അപകടകരമായ വസ്തു മെയ്ല് ചെയ്തതായും കണ്ടെത്തിയിരുന്നു. നാലു വര്‍ഷത്തോളമാണ് ഇയാള്‍ ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്. ചത്ത എലിക്കൊപ്പം കറുത്ത ഒരു റോസാപ്പൂവും ഇയാള്‍ മെയ്ല് ചെയ്തിരുന്നു.
മെയ്ല് പരിശോധിച്ച പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ ഇയാളുടെ ഇന്ത്യാന പോലീസിലുള്ള വസതി റെയ്ഡ് ചെയ്ത് മുന്‍ഭാര്യയുടെ മേല്‍വിലാസവും ഭാര്യയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരുകളും ഉള്‍പ്പെടുന്ന കൈകൊണ്ടെഴുതിയ ഒരു കുറിപ്പും കണ്ടെടുത്തിരുന്നു. ഭീഷണി നിലനില്‍ക്കെ ഇന്ത്യാനയില്‍ നിന്നും മുന്‍ഭാര്യയെ കണ്ടെത്തുന്നതിന് ഫ്ളോറിഡയിലേക്ക് വരുന്നുവെന്ന ടെക്സ്റ്റ് മെസേജും ഇയാള്‍ ഭാര്യക്കയച്ചിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..