.
വാഷിങ്ടണ്‍ ഡിസി: റഷ്യയില്‍ നിന്നും എനര്‍ജിയും ഓയിലും വാങ്ങുന്നതിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം നിരാശാജനകമെന്ന് യുഎസ് ഹൗസ് പ്രതിനിധിയും ഇന്ത്യന്‍ അമേരിക്കനുമായി അമിബെറ അഭിപ്രായപ്പെട്ടു.
റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിനാണ് ഇന്ത്യ റഷ്യയില്‍ നിന്നും കുറഞ്ഞവിലക്ക് ഗ്യാസും ഓയിലും വാങ്ങുന്നതിന് തീരുമാനിച്ചത്.
ലോകരാജ്യങ്ങള്‍ റഷ്യന്‍ അധിനിവേശത്തെ ചെറുക്കുകയും റഷ്യക്കുമേല്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ റഷ്യക്കനുകൂലനിലപാട് സ്വീകരിക്കുന്നത് യുണൈറ്റഡ് നാഷണല്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയും ആയിരക്കണക്കിന് നിരപരാധികളെ മരണത്തിലേക്ക് തള്ളിവിടുകയും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുകയും ചെയ്ത, ചരിത്രത്തിനുപോലും മാപ്പുനല്‍കാനാകാത്ത അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന റഷ്യക്ക് ഇന്ത്യ നല്‍കുന്ന പിന്തുണ അപലപനീയമാണെന്നും അദ്ദംഹം പറഞ്ഞു.
യു.എസ്.ഹൗസ് ഫോറിന്‍ അഫയേഴ്‌സ് സബ് കമ്മിറ്റി ഓണ്‍ ഏഷ്യ തലവനും കോണ്‍ഗ്രസിലെ സീനിയര്‍ ഇന്ത്യന്‍ അമേരിക്കന്‍ അംഗവുമായ ബെറ, ഇന്ത്യന്‍ അഭിമുഖീകരിക്കുന്ന ഗുരുതര അതിര്‍ത്തിപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അകാരണമായ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് കടന്ന് കയറി റഷ്യ നടത്തുന്ന അതിക്രമങ്ങള്‍ കണ്ടില്ല എന്ന്് നടിക്കുന്നത് ആപത്കരമാണെന്നും മാര്‍ച്ച് 16 ന് ട്വിറ്റര്‍ സന്ദരേശത്തില്‍ ബെറ ചൂണ്ടിക്കാട്ടി. അന്തര്‍ദേശീയ ഉപരോധങ്ങളെ മറികടന്ന് റഷ്യയെ സഹായിക്കുന്ന ഇന്ത്യയുടെ നയം സംഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും ബെറ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Ami Bera Unhappy With India’s Stance On Ukraine Invasion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..