-
വാഷിങ്ടണ്‍ ഡിസി: വെള്ളിയാഴ്ച യു.എസ്. സെനറ്റ് പാസാക്കിയ 1.9 ട്രില്യണ്‍ കോവിഡ്19 റിലീഫ് പാക്കേജിന്റെ ഭാഗമായി 60,000 ഡോളര്‍ വ്യക്തിഗത വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 1400 ഡോളര്‍ പൂര്‍ണമായും ലഭിക്കുമെന്ന് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ഫെബ്രുവരി 7 ന് പറഞ്ഞു.
കണ്‍സര്‍വേറ്റീവ് ഡെമോക്രാറ്റിക് സെനറ്റേഴ്‌സാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.
ഒരു എലിമെന്ററി സ്‌കൂള്‍ അധ്യാപകനോ ഒരു പോലീസുകാരനോ ഏകദേശം 60,000 ഡോളര്‍ വാര്‍ഷികവരുമാനം ലഭിക്കുമ്പോള്‍ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പണം കണ്ടെത്തുക വിഷമകരമാണെന്നും അങ്ങിനെയുള്ളവരെ സഹായിക്കുക എന്നതാണ് ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്റെ നയമെന്നും സെക്രട്ടറി വ്യക്തമാക്കി.
ട്രംപ് ഭരണത്തില്‍ സ്റ്റിമുലസ് ചെക്ക് ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന വ്യക്തിഗത വാര്‍ഷിക വരുമാനം 75,000 ഡോളറായിരുന്നു. എന്നാല്‍ അത് 50,000 ആക്കി കുറക്കണമെന്ന തീരുമാനം ശരിയല്ല എന്നതിനാലാണ് 60,000 ആയി നിശ്ചയിച്ചിരിക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇതുവരെ വ്യക്തമായ ഒരു തീരുമാനം സ്റ്റിമുലസ് ചെക്കിന്റെ കാര്യത്തില്‍ കണ്ടെത്താനായിട്ടില്ലെങ്കിലും രണ്ടാഴ്ചക്കകം സ്റ്റിമുലസ് ചെക്കുകള്‍ ലഭിച്ചു തുടങ്ങുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി ഉറപ്പു നല്‍കി. ട്രംപ് നിശ്ചയിച്ച വാര്‍ഷികവരുമാനത്തിനനുസൃതമായി ഒരു തീരുമാനം ഉണ്ടാകുകയില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..