-
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന് മെറ്റ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 36,000 സിങ്കിള്‍ യൂസ് വെന്റിലേറ്റേഴ്സും പതിമൂവായിരത്തിലധികം മോണിറ്റേഴ്സും ഇന്ത്യയിലേക്ക് അയച്ചു.
കോവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായകരമായി ഇന്ത്യാ ഗവണ്മെന്റിന്റെസഹായാഭ്യര്ത്ഥന മാനിച്ച് സിറോക്സ് സംഭാവന ചെയ്ത ഉപകരണങ്ങളാണിത്.
ഇലക്ട്രിസിറ്റിയും ബാറ്ററിയും കൂടാതെ മുപ്പതുദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വെന്റിലേറ്റേഴ്സ് ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇപ്പോള്‍ അയച്ചിരിക്കുന്ന ഈ ഉപകരണങ്ങള്‍ കര്‍ണാടക, രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലേക്കാണെന്ന് ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു.
അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന് നല്ല സഹകരണമാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്. പ്രത്യേകിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ നിന്നും. 25 മില്യണ്‍ ഡോളര്‍ കോവിഡ് റിലീഫ് ഫണ്ടായി സമാഹരിക്കണമെന്നാണ് ലക്ഷ്യം, അമേരിക്കന്‍ ഏഷ്യന്‍ ഫൗണ്ടേഷന് സി.ഇ.ഒ. നിഷാന്റ് പാന്‍ഡെ പറഞ്ഞു.
ഇതിനകം തന്നെ 5,500 ഓക്സിന് കോണ്‍സന്‍ട്രേയ്റ്റ്സ്, 2400 ഹോസ്പിറ്റല്‍ ബെഡുകള്‍ എന്നിവ ഇന്ത്യയിലെ 25 സിറ്റികളിലേക്ക് അയച്ചു കഴിഞ്ഞതായും നിഷാന്റ് പറഞ്ഞു.
ഈ നൂറ്റാണ്ടില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നേരിടേണ്ടിവന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും രോഗബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന് പരമാവധി ശ്രമിക്കുന്നതണ്ടെന്നും ഡയറക്ടര്‍ മാത്യു ജോസഫ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..