13,000 അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് ലെ ഓഫ് നോട്ടീസ് നല്‍കി


-

ഡാലസ്: ഡാലസ് - ഫോര്‍ട്ട് വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ്, പാന്‍ഡമിക്കിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തില്‍ വളരെ കുറവ് അനുഭവപ്പെടുകയും സാമ്പത്തിക ബാധ്യത കൂടിവരികയും ചെയ്ത സാഹചര്യം തരണം ചെയ്യുന്നതിന് മാനേജ്‌മെന്റ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 13000 ജീവനക്കാര്‍ക്ക് ഫര്‍ലൊ നോട്ടീസ് നല്‍കി. ജീവനക്കാരെ ലെ ഓഫ് ചെയ്യുന്നതിന് 60 ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫര്‍ലൊ നോട്ടീസ് നല്‍കിയിരിക്കുന്നത്.

പാന്‍ഡമിക്കിനെ തുടര്‍ന്ന് ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കിയിരുന്ന സാമ്പത്തിക സഹായം മാര്‍ച്ച് 31 ന് മുമ്പ് അവസാനിക്കുമെന്നതും ലെ ഓഫിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നു.

ജീവനക്കാരെ ഒഴിവാക്കുകയെന്നതില്‍ മാനേജ്‌മെന്റിന് ദുഃഖമുണ്ടെന്നും ഫെഡറല്‍ ഗവണ്‍മെന്റ് ആനുകൂല്യം പുനഃസ്ഥാപിക്കുകയാണെങ്കില്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും സി.ഇ.ഒ. ഡഗ് പാര്‍ക്കര്‍, പ്രസിഡന്റ് റോബര്‍ട്ട് എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍സിന് 8.9 ബില്യണ്‍ ഡോളറായിരുന്നു നഷ്ടം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ 3.1 ബില്യണ്‍ സ്റ്റിമുലസ് ഗ്രാന്റും ലോണും ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചിരുന്നു. മാര്‍ച്ച് 31 ന് ഈ ആനുകൂല്യം അവസാനിക്കും. ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യം യൂണിയനുമായി ചര്‍ച്ച ചെയ്തിരുന്നതായും സി.ഇ.ഒ. അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented