-
ഡാലസ്: ദുബായ് സുമന് ഇന്റര്‍നാഷണല്‍, ഇസഡ് ഡമാസോ, കമ്പനികള്‍ അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേക്ക്. രണ്ടു കമ്പനികളുടെയും സി ഇ ഒ മാരായ സഹീര്‍ മജീദ്, മുഹമ്മദ് സഖിര്‍ എന്നിവര്‍ ദുബായില്‍ നിന്നും ടെക്സാസിലെത്തി ഇതു സംബന്ധിച്ച് ഡാലസിലെ വ്യവസായ പ്രമുഖനായ സണ്ണി മാളിയേക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തി.
രാജ്യാന്തര യാത്രയും, റീട്ടെയില്‍ വ്യവസായരംഗവും പൂര്‍വാധികം ശക്തി പ്രാപിക്കുകയും അമേരിക്കയും ചൈനയും തമ്മിലുള്ള ഇമ്പോര്‍ട്ട് ഡ്യൂട്ടിയും ചരക്ക് വിനിമയ പ്രശ്നങ്ങളും കണക്കിലെടുത്ത് അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേക്ക് കാലുറപ്പിക്കാനാണ് ദുബായ് കമ്പനികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
അമേരിക്കന്‍ - മെക്സിക്കോ ബോര്‍ഡറിലുള്ള ലാറിഡോയില്‍ മാനുഫാക്ചറിങ് കമ്പനി ആരംഭിക്കുന്നതിനാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായികള്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ ഒരേസമയം ഹൂസ്റ്റണ്‍, ഡാലസ്, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ ഡിസ്ട്രിബ്യൂഷന്‍ സപ്ലൈ ചെയിന്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി വ്യവസായികള്‍ അറിയിച്ചു. 50 മുതല്‍ 70 വരെ പ്രാദേശിക തൊഴില്‍ സാധ്യത ക്രിയേറ്റ് ചെയ്യുന്ന ഈ പ്രസ്ഥാനത്തിന് നല്ല സ്വീകരണമാണ് ലോക്കല്‍ ഗവണ്മെന്റ് ഭാഗത്തുനിന്നും ലഭിക്കുന്നതെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ദുബായിലും പ്രത്യേകിച്ച് ഇന്ത്യയിലും മാനുഫാക്ചര്‍ യൂണിറ്റുകളുള്ള ഈ രണ്ട് കമ്പനി ഉടമകളും അമേരിക്കയില്‍ നിലവിലുള്ള ഇന്‍വെസ്റ്റ്മെന്റ് ഓപ്പര്‍ച്യൂണിറ്റി ആന്‍ഡ് ജോബ് ക്രിയേഷന്, രംഗത്തേക്ക് കടന്നുവരുന്നത് മലയാളികള്‍ക്ക് അഭിമാനമാണെന്ന് സണ്ണി മാളിയേക്കല്‍ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..