.
ന്യൂജേഴ്‌സി: ചങ്ങനാശ്ശേരി എസ്.ബി കോളജിലേയും അസംപ്ഷന്‍ കോളേജിലെയും പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഗമവും, വാര്‍ഷികയോഗം ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഫെല്ലോഷിപ്പ് ഹാളില്‍ വെച്ച് നടന്നു.
പൂര്‍വവിദ്യാര്‍ത്ഥിയും, ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യഅതിഥിയായിരുന്നു. അലുംമ്നി അംഗങ്ങള്‍ പിതാവിന് ഹൃദ്യമായ സ്നേഹാദരവുകളോടെ സ്വീകരണം നല്‍കി.
മാര്‍ച്ച് 27 ന് ഞായറാഴ്ച നടന്ന വാര്‍ഷിക യോഗത്തില്‍ ന്യൂയോര്‍ക്ക്, ന്യൂ ജേഴ്സി, കണക്റ്റികട്ട്, ഫിലാഡല്‍ഫിയ, ബാള്‍ട്ടിമോര്‍ എന്നിവിടങ്ങളില്‍ നിന്നും പൂര്‍വവിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു.
തോമസ് തറയില്‍ പിതാവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ടോം പെരുമ്പായില്‍ സദസ്സിനെ സ്വാഗതം ചെയ്തു സംസാരിച്ചു. പിതാവിന്റെ അധ്യക്ഷ പ്രസംഗത്തില്‍ എല്ലാ പൂര്‍വ എസ്. ബി, അസംപ്ഷന്‍ കുടുംബാംഗങ്ങള്‍ക്കും തന്റെ നന്ദിയും, സ്‌നേഹവും അറിയിച്ചതോടൊപ്പം, എസ്ബി കോളജിന്റെ ഉത്ഭവത്തിന് നമ്മുടെ പൂര്‍വികര്‍ നല്‍കിയ സംഭാവനകളെക്കുറിച്ചും, ഇന്ന് അതിന്റെ ഫലം അനുഭവിക്കുന്ന നമ്മുടെയൊക്കെ ഉത്തവാദിത്വത്തെക്കുറിച്ചും, കര്‍ത്തവ്യത്തെക്കുറിച്ചും, എസ്.ബി കോളേജിന്റെ വികസന പദ്ധതികളില്‍ നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ പങ്കാളിത്തം എന്ത് രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നതിനെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു സംസാരിച്ചു.
പൂര്‍വ വിദ്യാര്‍ത്ഥികലായിരുന്നു ഇടവക വികാരി ഫാ. ടോണി പുല്ലുകാട്ട്, ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വികാരി ഫാ.വില്‍സണ്‍ കണ്ടംകേരി, ഫാ.ജോസഫ് അലക്‌സ് എന്നിവരും ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
പുതിയ ഭാരവാഹികളായി ടോം പെരുമ്പായിലിനെ പ്രസിഡന്റായും, വൈസ് പ്രസിഡന്റായി പ്രൊഫ. ജോര്‍ജ്ജ് മാത്യുവിനേയും, ട്രഷറര്‍ ആയി ജോജോ ചിറയില്‍, സെക്രട്ടറിയായി പ്രിയ മാത്യു എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും, പൂര്‍വകാല കലാലയ സ്മരണകളും, പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും, സുഹൃദ്ബന്ധങ്ങളും, പരിചയങ്ങളും പുതുക്കുന്നതിനും പരസ്പരം പങ്കുവയ്ക്കുന്നതിനും വേണ്ടി ഒരുക്കിയിരുന്ന ഈ സൌഹൃദസംഗമം മറക്കാനാവാത്ത അനുഭവമായിമാറി.
തോമസ് കോലോക്കോട്ടിന്റെ നന്ദി പ്രകാശനത്തോടെ യോഗനടപടികള്‍ അവസാനിച്ചു. തുടര്‍ന്ന് താങ്ക്‌സ് ഗിവിങ്ങ് ഡിന്നറും നല്‍കപ്പെട്ടു.
Content Highlights: alumni meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..