.
അലമെഡ (കാലിഫോര്‍ണിയ): കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ കാലിഫോര്‍ണിയ അലമെഡ കൗണ്ടിയില്‍ മാസ്‌ക് പുനഃസ്ഥാപിക്കുന്നതിന് തീരുമാനമായി. ജൂണ്‍ 3 നാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.
കാലിഫോര്‍ണിയ സംസ്ഥാനത്ത് ആദ്യമായി മാസ്‌ക് മാന്‍ഡേറ്റ് നടപ്പാക്കുന്ന ആദ്യ കൗണ്ടിയാണിത്.
അലമെഡ കൗണ്ടിയില്‍ കോവിഡ്19 രോഗികളുടെ എണ്ണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണെന്ന് കൗണ്ടി ഹെല്‍ത്ത് ഓഫീസര്‍ ഡോ.നിക്കോളാസ് മോസ് ഒരു പ്രസ്താവനയില്‍ പറയുന്നു.
ഇപ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ തള്ളിക്കളയേണ്ടതല്ലന്നെും നമ്മുടെ സമൂഹത്തെ സംരക്ഷിക്കുവാന്‍ മാസ്‌ക് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച കൗണ്ടിയിലെ 100000 പേരില്‍ 354 പേര്‍ക്ക് വീതം കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇത് മെയ് മാസം മധ്യത്തില്‍ ഉണ്ടായതിനേക്കാള്‍ 70 ശതമാനം വര്‍ധിച്ചിരിക്കുകയാണ്.
കോവിഡ്19 വര്‍ധിച്ചുവരുന്ന കൗണ്ടികളില്‍ ഇന്‍ഡോര്‍ പബ്ലിക്ക് സ്ഥലങ്ങളില്‍ യൂണിവേഴ്‌സല്‍ മാസ്‌കിംഗ് പ്രാക്ടീസ് പാലിക്കേണ്ടിവരുമെന്ന് സിഡിസിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Alameda County reinstates mask order
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..