3 മണിക്കൂർ ശ്രമിച്ചിട്ടും ഞരമ്പു കിട്ടിയില്ല; വിഷം കുത്തിവെച്ചുള്ള വധശിക്ഷ മാറ്റിവെച്ചു


.

അലബാമ: വധശിക്ഷ നടപ്പാക്കുന്നതിന് ഡെത്ത് ചേംബറില്‍ കിടത്തിയ പ്രതിയുടെ ശരീരത്തില്‍ മാരകമായ വിഷം കുത്തിവെക്കുന്നതിനായി മൂന്നു മണിക്കൂര്‍ പലരും മാറി മാറി ശ്രമിച്ചിട്ടും ഞരമ്പു ലഭിക്കാത്തതിനാല്‍ വധശിക്ഷ മാറ്റിവെച്ചതായി പ്രിസണ്‍ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച വൈകീട്ട് അലബാമ പ്രിസണ്‍ ഡെത്ത് ചേംബറില്‍ വെച്ചാണ് അലന്‍ മില്ലറുടെ (57) വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. 1999-ല്‍ ജോലിസ്ഥലത്ത് നടത്തിയ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.

വ്യാഴാഴ്ച അര്‍ധരാത്രിക്കു മുമ്പ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ ഞരമ്പു ലഭിക്കുന്നതില്‍ പരാജയപ്പെട്ടതോടെ രാത്രി 11.30-ന് ഇയാളെ ഡെത്ത് ചേംബറില്‍നിന്നു സൗത്ത് അലബാമയിലെ സാധാരണ ജയില്‍ സെല്ലിലേക്ക് മാറ്റി. പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ മാറ്റിവെക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളില്‍ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങള്‍ ഇപ്പോഴും തീവ്രദുഃഖത്തിലാണെന്നും ഗവര്‍ണര്‍ കെ. എൈവി പറഞ്ഞു.നിരവധി നീതിന്യായ കോടതികള്‍ കയറിയിറങ്ങിയ ഈ കേസില്‍ അവസാനം യു.എസ്. സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു. തന്റെ കക്ഷി മൂന്നുമണിക്കൂര്‍ നേരം അതീവ വേദനയിലായിരുന്നുവെന്നും ഈ ക്രൂരതക്കെതിരെ ബന്ധപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും അറ്റോര്‍ണി പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Alabama abandons execution after failing to find vein for lethal injection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented