.
അസോസിയേഷന് ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്സിന്റെ (എ.കെ.എം.ജി) നാല്പത്തി മൂന്നാമത് വാര്‍ഷിക കണ്വെന്ഷന് ഈ മാസം നടക്കും. ടോറാന്റോയില് ഓഗസ്റ്റ് 4,5,6 തീയതികളില്‍ ത്രിദിന സമ്മേളനം നടക്കുന്നത്. ടൊറാന്റോയിലെ ഷെറാട്ടണ്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കും. തൊഴില്‍പരമായി ഏറ്റവും വലിയ സമ്മര്‍ദങ്ങളിലൂടെ കടന്നു പോകുന്ന ഡോക്ടര്‍മാര്‍ക്ക്, ഒത്തു ചേരലിന്റെ വേദി കൂടിയാണ് എല്ലാവര്‍ഷവും നടക്കുന്ന കണ്വെന്ഷന്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ ആദ്യത്തെ സംഘടനയാണ് എകെഎംജി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എകെഎംജിയില്‍ അംഗങ്ങളായ യുവ-വനിതാ ഡോക്ടര്‍മാരുടെ എണ്ണം സംഘടനയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്കുന്നതാണെന്നു സംഘടനയുടെ പ്രസിഡന്റ് ഡോ:നിജില്‍ ഹാറൂണ്‍ പറഞ്ഞു. 2021 ല്‍ പ്രസിഡന്റ് പദവിയേറ്റെടുത്ത ശേഷം കോവിഡ് വെല്ലുവിളികളുടെ നാളുകള്‍ ആയിരുന്നു എന്നും, പക്ഷെ ആരോഗ്യ രംഗത്തെ മലയാളി ഡോക്ടര്‍മാരുടെ സേവനം പ്രശംസനീയമെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൊറാന്റോയിലെ 1815 അടി ഉയരമുള്ള സി എന്‍ ടവറിലെ ഡിന്നര്‍, ഔദ്യോഗിക ഉദ്ഘാടനം, വയലിന് ഫ്യൂഷന്‍ സംഗീത നിശ, ഡിജെ നൈറ്റ് എന്നിവയാണ് ആദ്യ ദിനത്തിലെ (വ്യാഴം ഓഗസ്റ്റ് 4) പരിപാടികള്‍. രണ്ടാം ദിവസം (വെള്ളി ഓഗസ്റ്റ് 5) ഹൃദുരോഗ ചികിത്സാ രംഗത്ത് കൈവന്ന നൂതന മാറ്റങ്ങളെക്കുറിച്ചുള്ള ചര്ച്ചയില്ഡബ്ല്യുഎച്ചഒ ചീഫ് സയന്റിസ്റ്റ് ആയ ഡോ:സൗമ്യ സ്വാമിനാഥന് മുഖ്യപ്രഭാഷണം നടത്തും. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച ഗെയ്ഡ്നേര് പുരസ്കാര ജേതാവായ കാര്‍ഡിയോളജി വിഭാഗം വിദഗ്ധന്‍ ഡോക്ടര്‍ സലിം യൂസഫ്, ഡോ:നിഷാ പിള്ള, ഡോ:കൃഷ്ണകുമാര്‍ നായര്‍, ഡോ:ഇനാസ് എ ഇനാസ്, ഡോ:ജൂബി ജോണ്‍, ഡോ:രാകേഷ് ഗോപിനാഥന് നായര്‍, ഡോ:ഹാഫിസ ഖാന് എന്നിവര്‍ പങ്കെടുക്കും. അമിതവണ്ണം, മെറ്റബോളിക് സിന്‍ഡ്രോം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍, ഡോ:വിനോദ് ചന്ദ്രന്, ഡോ:ശ്രീകുമാരന്‍ നായര്‍, ഡോ:അംബിക അഷറഫ്, ഡോ:പാപ്പച്ചന് ജോസഫ് എന്നിവര്‍ പങ്കെടുക്കും.
മൂന്നാം ദിവസം (ശനി ഓഗസ്റ്റ് 6) നടക്കുന്ന പകര്‍ച്ചവ്യാധി, പ്രതിരോധശക്തി, ക്യാന്‍സര്‍ എന്നി വിഷയത്തില്‍ അമേരിക്കന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രസിഡന്റ് ഡോ: ജോര്‍ജ് എബ്രഹാം,ഡോ: നിജില്‍ ഹാറൂണ്‍, ഡോ:നിക്കി മാത്യു, ഡോ:ജയിം എബ്രഹാം, ഡോ:പോള്‍ മാത്യു, ഡോ:സൗമ്യ സ്വാമിനാഥന്, ഡോ:വിനോദ് ചന്ദ്രന്, ഡോ:രാകേഷ് മോഹന്‍കുമാര്‍, ഡോ:രെഞ്ചു കുര്യാക്കോസ്, ഡോ:ഊര്‍മിള കോവിലം, ഡോ:സുരേഷ് നായര്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍, കനേഡിയന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍, ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, സംവിധായകന് കെ.മധു, ഗായകരായ വിജയ് യേശുദാസ്, അഫ്സല് എന്നിവര്‍ സമാപന സമ്മേളനത്തിലും തുടര്‍ന്ന് നടക്കുന്ന ഗാല നൈറ്റിലും പങ്കെടുക്കും.
വെള്ളിയാചയാണ് സംഘടനയുടെ വാര്‍ഷിക പൊതുയോഗം നടക്കുക. ഈ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. എകെഎംജിയെക്കുറിച്ചും, സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും, വാര്‍ഷിക സമ്മേളനത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ www.akmg.orgഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കോവിഡ് മഹാമാരി കാലത്തു ഡോക്ടര്‍മാര്‍ കടന്നു പോയ സമര്‍ദ്ധം വളരെ വലുതായിരുന്നു. ഈ സമയത്തും ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ നിരവധി ഓണ്‍ലൈന്‍ സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. മഹാമാരിയുടെ കാലത്തു ഐഎംഎ കേരള ചാപ്റ്ററും കേരള മെഡിക്കല്‍ സര്‍വീസസ് കോഓപ്പറേഷനുമായി സഹകരിച്ച് 4.5 മില്യണ്‍ ഡോളറിന്റെ മെഡിക്കല്‍ സാമിഗ്രികളാണ് വിതരണം ചെയ്തത്. മഹാമാരിക്ക് ശമനം വന്ന ശേഷവും തുടര്‍ച്ചയായി ഓണ്‍ലൈന്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു ആരോഗ്യ ബോധവല്‍ക്കരണം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യുന്നുണ്ട്. പ്രസിഡന്റ് നിജില്‍ ഹാറൂണിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള പരിപാടികള്‍ക്ക് പുറമെ അതാതു ചാപ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
വാര്‍ത്തയും ഫോട്ടോയും : ആസാദ് ജയന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..