മഹാമാരിക്കിടയിലും സജീവമായി മലയാളി ഡോക്ടര്‍മാരുടെ സംഘടന


-

ലോസ് ആഞ്ജലിസ്: കോവിഡ് മഹാമാരിക്കിടയിലും സജീവ പ്രവര്‍ത്തനങ്ങളുമായി കാലിഫോര്‍ണിയയിലെ മലയാളി ഡോക്ടര്‍മാരുടെ കൂട്ടായ്മ. കേരളത്തില്‍നിന്നുള്ള മെഡിക്കല്‍ - ഡെന്റല്‍ ഡോക്ടര്‍മാരുടെ സംഘടനയായ 'അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് (AKMG)കാലിഫോര്‍ണിയ ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ ആദ്യ യോഗം സൂം വഴി നടന്നു.

സംഘടനയുടെ ദേശീയ സെക്രട്ടറിയും ട്രഷററുമായ ഡോ.സിന്ധു പിള്ള അതിഥികളെ സ്വാഗതംചെയ്തു. മഹാമാരിക്കിടയിലും സംഘടനയുടെ അംഗബലം ഇരട്ടിയാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടന്ന് പറഞ്ഞ് ഡോ.രവി രാഘവനുമായി ചേര്‍ന്ന് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. തുടര്‍ന്നു സംസാരിച്ച ഡോ.രാധ മേനോന്‍ സംഘടനയുടെ ആരംഭം മുതലുള്ള ചരിത്രം ചുരുങ്ങിയവാക്കുകളില്‍ വിവരിച്ചത് പുതുതലമുറയിലെ ഡോക്ടര്‍മാര്‍ക്ക് ഉപകാരപ്രദമായി. സംഘടനയ്ക്കു രൂപംനല്കിയവരെയും ആദ്യകാല പ്രവര്‍ത്തകരെയും അനുസ്മരിച്ച ഡോ.മേനോന്‍ അന്തരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കുയും ചെയ്തു.

ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ ദേശീയ അധ്യക്ഷന്‍ ഡോ.സുബ്രഹ്മണ്യ ഭട്ട് ഈ വര്‍ഷം നടക്കുന്ന അറ്റ്‌ലാന്റ കണ്‍വെന്‍ഷനെക്കുറിച്ച് സംസാരിച്ചു. കോവിഡിനെക്കുറിച്ചു ഡോ.സംജീത് ഡെഡ്വാള്‍ അവതരിപ്പിച്ച പ്രബന്ധം വിജ്ഞാനപ്രദമായിരുന്നു.

പ്രതിബന്ധങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തൊടുപുഴയിലെ ഡോ.മറിയ ബൈജു താന്‍ പഠനം പൂര്‍ത്തിയാക്കാന്‍ നേരിട്ട വിഷമങ്ങളും പ്രത്യാശകളും പങ്കുവെച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഡോക്ടര്‍മാരും ഡെന്റിസ്റ്റുകളും പരിപാടിയില്‍ സംബന്ധിച്ചു. സംഘടനയിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മുഖ്യ ആകര്‍ഷണമായിരുന്നു. തിരക്കുകള്‍ക്കിടയിലും സമയംകണ്ടെത്തി സമ്മേളത്തില്‍ പങ്കെടുത്തവര്‍ക്ക് ഡോ.രാധ മേനോന്‍ നന്ദി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented