.
മോണ്ട്രിയാല്: വ്യത്യസ്തമായ പരിപാടികളിലൂടെ കനേഡിയന്‍ മലയാളികളുടെ മനസില്‍ ഇടം പിടിച്ച ആഹാ റേഡിയോ ഇനി മോണ്ട്രിയാലിലും. മോണ്ട്രിയാലില് എല്ലാ ഞായറാഴ്ചയും രാവിലെ 9 ന് 1610 എന്ന AM ഫ്രീക്വന്‍സിയില്‍ ആണ് ആഹാ റേഡിയോ ലഭ്യമാകുക.
ഇപ്പോള്‍ ആഹാ റേഡിയോ ലഭിക്കുന്നത് ടൊറന്റോയിലും, അതോടൊപ്പം മൊബൈല്‍ ആപ്പിലൂടെയുമാണ്. മൊബൈല്‍ ആപ്പ് വഴി 24 മണിക്കൂറും ആഹാ റേഡിയോ കേള്‍ക്കാന്‍ സാധിക്കും.
ഇതോടെ കാനഡയില്‍ രണ്ടു പ്രവിശ്യകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന പ്രഥമ മലയാളം റേഡിയോ എന്നത് ഇനി ആഹാ റേഡിയോയ്ക്കു സ്വന്തമെന്ന് ആഹാ റേഡിയോയുടെ ഡയറക്ടര്‍ ആയ അരുണ്‍ അനിയന് പറഞ്ഞു. കാനഡയിലെ ഫ്രഞ്ച് പ്രൊവിന്‍സ് ആയ ക്യുഎബെക്കില് ഒട്ടേറെ മലയാളികള്‍ അധിവസിക്കുന്ന ഒരു പ്രദേശമാണ് മോണ്ട്രിയാല്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..