കാനഡയിലെ മലയാളികള്‍ക്ക് ഒരു കൈത്താങ്ങ്: 'ആഹാ കെയേഴ്‌സ്' ആരംഭിച്ചു


.

ടൊറന്റോ: കാനഡയിലേയ്ക്ക് കുടിയേറുന്ന മലയാളികള്‍ക്ക് ആദ്യദിനങ്ങളില്‍ വേണ്ട സഹായമേകാനായി 'ആഹാ കെയേ്‌ഴ്‌സ്' എന്ന പുതിയ സംരംഭം. പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും ജോലിയ്ക്കും സ്ഥിരതാമസത്തിനുമായി കാനഡയിലേയ്ക്ക് കുടിയേറുന്നവര്‍ക്കും ഒരു പോലെ സഹായമാകുന്നതാണ് 'ആഹാ റേഡിയോ'യും 'എന്റെ കാനഡ'യും ചേര്‍ന്നൊരുക്കുന്ന 'ആഹാ കെയേഴ്‌സ്'.

രാജ്യത്തേയ്ക്ക് ആദ്യമായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുക എന്നതാണ് 'ആഹാ റേഡിയോ' തങ്ങളുടെ പുതിയ സാമൂഹ്യപ്രതിബദ്ധതാ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സേവനം തികച്ചും സൗജന്യമായിരിക്കും. 'എന്റെ കാനഡ'യും 'ആഹാ റേഡിയോ'യും ചേര്‍ന്ന് ടൊറന്റോയില്‍ സംഘടിപ്പിച്ച 'ഓണച്ചന്ത 2022'യുടെ വേദിയില്‍ വെച്ചായിരുന്നു പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഷേര്‍വുഡ് ഗാര്‍ഡന്‍സ്, ഫോര്‍ട്ട് സസ്‌കാച്ചവന്‍ എംപിയായ ഗാര്‍നറ്റ് ജീനിയസ് ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

കാനഡയിലേയ്ക്ക് ആദ്യമായി എത്തുന്ന മലയാളികള്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും പുതിയ ജീവിത സാഹചര്യങ്ങളില്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും 'എന്റെ കാനഡ' സ്ഥാപകന്‍ അരുണ്‍ അനിയന്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ കാനഡയ്ക്ക് ആവശ്യം ഇത്തരം പുതിയ പദ്ധതികളാണെന്നായിരുന്നു ആഹാ കെയേഴ്‌സ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഗാര്‍നറ്റ് ജീനിയസ് എംപി വ്യക്തമാക്കിയത്.

കാനഡയിലെ ഏറ്റവും ജനപ്രീതിയുള്ള മലയാളം റേഡിയോ സ്റ്റേഷനാണ് ആഹാ റേഡിയോ. പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് വിവിധ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ആഹാ റേഡിയോയ്ക്ക് ടൊറന്റോ അടക്കമുള്ള നഗരങ്ങളില്‍ ആയിരക്കണക്കിന് കേള്‍വിക്കാരുണ്ട്. കാനഡയിലെ ആദ്യ സമ്പൂര്‍ണ മലയാളം വാര്‍ത്താ പോര്‍ട്ടലാണ് എന്റെ കാനഡ.

Content Highlights: AHA CARES


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented