.
വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന മാസ് ഷൂട്ടിംഗിനെ തടയുന്നതിന് മാരകശേഷിയുള്ള ഫയര്‍ ആംസിന്റെ വില്പന തടഞ്ഞുകൊണ്ട് യുഎസ് ഹൗസ് നിയമം പാസാക്കി. ജൂലായ് 29 ന് വൈകീട്ട് യുഎസ് ഹൗസില്‍ അവതരിപ്പിച്ച ബില്‍ ചൂടേറിയ വാഗ്വാദങ്ങള്ക്കുശേഷം പാസാക്കി. അനുകൂലമായി 217 പേര് വോട്ടുചെയ്തപ്പോള്‍ 213 പേര് ബില്ലിനെ എതിര്‍ത്തു.
യുഎസ് ഹൗസ് ബില്‍ പാസാക്കിയെങ്കിലും യുഎസ് സെനറ്റില്‍ 60 പേര് അനുകൂലിച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ. അവസാന നിമിഷ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ബില്‍ സെനറ്റില്‍ പരാജയപ്പെടും. 50-50 അംഗങ്ങളാണ് ഇരുപാര്ട്ടികള്ക്കുള്ളത്.
1994 ല്‍ ഇതുപൊലൊരു നിയമം അമേരിക്കയില്‍ കൊണ്ടുവന്നുവെങ്കിലും 2004 ല്‍ അതിന്റെ കാലാവധി അവസാനിച്ചു. ബില്‍ നിയമമായാല്‍ ഇത്തരത്തിലുള്ള ആയുധങ്ങളുടെ വില്പനയും നിയന്ത്രിക്കപ്പെടും.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: After 18-year-lapse House Passes Assault Weapons Ban
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..