
-
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്ററിലെ എലംസ്ഫോര്ഡില് താമസിക്കുന്ന പാലാ സ്വദേശി സുനീഷ് സുകുമാരന്റെയും പാമ്പാടി സ്വദേശി ദീപയുടെയും മകന് വെസ്റ്റ്ചെസ്റ്ററില്‍ അന്തരിച്ച അദ്വൈത് സുനീഷിന്റെ (8) സംസ്കാരം മെയ് 5 ചൊവ്വാഴ്ച നടക്കും. സഹോദരന് അര്ജുന്. അച്ഛന് സെന്റ് ജോസഫ് ഹോസ്പിറ്റലിലും അമ്മ സെന്റ് ബര്‍ണബാസ് ഹോസ്പിറ്റലിലും നഴ്സായി ജോലിചെയ്തുവരികയായിരുന്നു. രണ്ടു പേര്‍ക്കും കോവിഡ് വന്നു ഭേദമായി ജോലിയില്‍ പ്രവേശിച്ചിരുന്നു. ഇതിനിടെ അദ്വൈതിനും കോവിഡ് പിടിപെട്ടു സുഖംപ്രാപിച്ചു വരികയായിരുന്നു.
പൊതുദര്‍ശനവും സംസ്കാര ചടങ്ങുകളും സോഷ്യല്‍ ഡിസ്റ്റന്‍സ് കണക്കില്‍ എടുത്തു പത്തു പേര്‍ക്ക് വീതം പരിമിതപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ 10.30 വരെ F. Ruggiero & Sons Inc Funeral Home & Cremation Services,732 Yonkers Ave, Yonkers, NY 10704 വെയ്ക്കും പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 11.30 ന് കെന്‍സിക്കോ സെമിത്തേരിയില്‍ ( 273 Lakeview Ave, Valhalla) സംസ്കരിക്കും.
മെയ് 4 തിങ്കളാഴ്ച വൈകീട്ട് 7.30 മുതല്‍ 8.30 വരെ ഓണ്‍ലൈന്‍ ഹിന്ദു പ്രയര്‍ ഉണ്ടായിരിക്കും.
വാര്‍ത്ത അയച്ചത് : ശ്രീകുമാര്‍ ഉണ്ണിത്താന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..