
ഡാലസ്: ഫ്രിസ്കോയില്‍ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ തെലുങ്കാനയില്‍ നിന്നുള്ള ദമ്പതികളായ രാജാ ഗവനി(41) ദിവ്യ അവുല(34) എന്നിവരും ഇവരുടെ സുഹൃത്ത് പ്രേംനാഥ് രാമാനന്ദന്‍(42) എന്നിവരാണ് മരിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
ദിവ്യ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഫ്രിസ്കോയില്‍ പുതിയതായി പണി കഴിപ്പിച്ചുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് പോകുന്നതിനിടയില്‍ എഫ്.എം.423 ഇന്റര്‍സെക്ഷനില്‍ വെച്ചായിരുന്നു അപകടം. മകളെ ഡാന്‍സ് ക്ലാസില്‍ വിട്ടതിനുശേഷമായിരുന്നു അവര്‍ യാത്രതിരിച്ചത്.
നാഷണല്‍ ഇന്‍ഷൂറന്‍സില്‍ പ്രോഗ്രാമറായിരുന്നു ദിവ്യ ഭര്‍ത്താവി വെല്‍സഫര്‍ഗൊ ബാങ്ക് ഉദ്യോഗസ്ഥനാണ്. മൂന്നുപേരുടെയും മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ആരംഭിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..