ടെക്‌സാസില്‍ ഗര്‍ഭഛിദ്രം 60 ശതമാനം കുറഞ്ഞതായി ഹ്യൂമന്‍ സര്‍വീസ് കമ്മീഷന്‍


-

ടെക്‌സാസ്: ആറാഴ്ചക്കു ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളില്‍ ടെക്‌സാസില്‍ 60 ശതമാനം ഗര്‍ഭഛിദ്ര കേസുകള്‍ കുറഞ്ഞതായി ടെക്‌സാസ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറാഴ്ച കുഞ്ഞിന്റെ ഹൃദയമിടിപ്പ് തുടങ്ങിയാല്‍ പിന്നീട് ഗര്‍ഭഛിദ്രം അനുവദിക്കുന്നില്ല എന്ന നിയമം നിലവില്‍ വന്ന് ഒരു മാസത്തിനു ശേഷം ആകെ 2200 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പുള്ള ഓഗസ്റ്റ് മാസം 5400 ഗര്‍ഭഛിദ്രകേസുകളാണ് ടെക്‌സാസില്‍ ഉണ്ടായത്. 2021 വര്‍ഷത്തിന്റെ ആദ്യ ഏഴുമാസങ്ങളില്‍ ശരാശരി 4250 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗര്‍ഭഛിദ്രം ആവശ്യപ്പെടുന്നവരുടെ എണ്ണം ടെക്‌സാസില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും കര്‍ശന നിയമം നിലനില്‍ക്കുന്നതിനാല്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിച്ച് സമീപ സംസ്ഥാനങ്ങളായ ഒക്‌ലഹോമ, ന്യൂമെക്‌സിക്കോ, കൊളറാഡൊ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ ആവശ്യവുമായി സ്ത്രീകള്‍ പോകുന്നത്.

യു.എസ്. സുപ്രീം കോടതി ടെക്‌സാസ് നിയമവുമായി പല അഭിപ്രായവ്യത്യാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം മറികടക്കുന്ന എല്ലാ പഴുതുകളും അടച്ചുള്ള നിയമനിര്‍മാണമാണ് ഇവിടെ പാസ്സാക്കിയിട്ടുള്ളത്. നിലവിലുള്ള നിയമത്തിന് വിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തിയാല്‍ അത് ചൂണ്ടിക്കാണിക്കുന്ന പൗരന് 10000 ഡോളര്‍ വരെ ലഭിക്കത്തക്ക വകുപ്പുകളും ഇതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented