-
വാഷിങ്ടണ്‍ ഡിസി: യു.എസ്. സെനറ്റിലേക്ക് ജോര്‍ജിയ സംസ്ഥാനത്ത് നടക്കുന്ന റണ്‍ ഓഫ് തിരഞ്ഞെടുപ്പില്‍ ഏര്‍ലി വോട്ടിംഗ് സമാപിച്ചപ്പോള്‍ വോട്ടു രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ സര്‍വകാല റെക്കാഡ്. മൂന്ന് മില്യണ്‍ ആളുകളാണ് ഏര്‍ലി വോട്ടിംഗില്‍ പങ്കെടുത്തത്.
ഡിസംബര്‍ 31 നാണ് ഏര്ലിവോട്ടിംഗ് സമാപിച്ചത്. ആകെയുള്ള രജിസ്റ്റേര്‍ഡ് വോട്ടര്‍മാരില്‍ 38 ശതമാനം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിന് മുമ്പ് 2008 ല്‍ നടന്ന യുഎസ് സെനറ്റ് മത്സരങ്ങളില്‍ 2.1 മില്യണ്‍ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നത്.
അമേരിക്ക മുഴുവന്‍ ഉറ്റുനോക്കുന്ന മത്സരമാണ് ഇവിടെ നടക്കുന്നത്. ഇരുപാര്‍ട്ടികള്‍ക്കും അതിനിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ബൈഡനും കമലഹാരിസും ഭരണം ഏറ്റെടുത്താല്‍ നിര്‍ണായകതീരുമാനങ്ങള്‍ അംഗീകരിക്കേണ്ട സെനറ്റില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നതാണ് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കുക.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലവിലുള്ള രണ്ടുസെനറ്റര്മാരാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായി ഇവിടെ മത്സരിക്കുന്നത്. സെനറ്റില്‍ ഇതുവരെയുള്ള കക്ഷിനില റിപ്പബ്ലിക്കന്‍ (50), ഡെമോക്രാറ്റ്(48). ജോര്‍ജിയായില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലുള്ള രണ്ടു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരെയും പരാജയപ്പെടുത്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ തന്നെ കക്ഷിനില 50-50 എന്ന നിലയില്‍ ആയിരിക്കും. രണ്ടു സീറ്റിലും കുറഞ്ഞത് ഒരു സീറ്റിലെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ യുഎസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തും. മറിച്ചായാല്‍ ഭൂരിപക്ഷം തീരുമാനിക്കുക വൈ.പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടായിരിക്കും.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..