.
വിസ്കോണ്‍സില്‍ (ഷിക്കാഗോ): മാരകായുധങ്ങള്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തിയ കേസില്‍ 5 വര്‍ഷത്തെ ശിക്ഷ വിധിച്ച ജഡ്ജിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിലായി. റിട്ടയേര്‍ഡ് ജഡ്ജി ജോണ്‍ റോമര്‍ (68) ആണ് കൊല്ലപ്പെട്ടത്. ടേപ്പ് കൊണ്ട് കസേരയില്‍ ബന്ധിച്ച് നിറയൊഴിച്ച നിലയിലായിരുന്നു മൃതദേഹം.
ജൂണ്‍ 3 നാണ് രാവിലെയായിരുന്നു സംഭവം. വിസ്കോണ്‍സില്‍ റിട്ടയേര്‍ഡ് ജഡ്ജി താമസിച്ചിരുന്ന വീട്ടില്‍ വെച്ചായിരുന്നു സംഭവം.
തോക്കുമായി ആരോ ജഡ്ജിയുടെ വീട്ടില്‍ കയറി എന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് എത്തിചേര്‍ന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആള് അകത്ത്. ഉപരോധം തീര്‍ത്ത് പോലീസിന് പ്രവേശനം നിഷേധിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ പോലീസ് അകത്ത് ബലമായി പ്രവേശിച്ചപ്പോള്‍ ജഡ്ജി വെടിയേറ്റു മരിച്ചു കിടക്കുന്നതും പ്രതിയെന്ന് സംശയിക്കുന്നയാള്‍ സ്വയം വെടിവെച്ച് ഗുരുതരാവസ്ഥയിലുമായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
2005 ല്‍ നടന്ന കവര്‍ച്ചാകേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പിന്നീട് ജയില്‍ ചാടി പുറത്തുപോയി. പ്രതിയുടെ കാര്‍ പരിശോധിച്ച പോലീസ് ഇയാളുടെ ഹിറ്റ്ലിസ്റ്റില് മിഷിഗണ്‍ ഗവര്‍ണര്‍ ഗ്ലെച്ചന് വിറ്റ്മര്‍, റിപ്പബ്ലിക്കന്‍ ലീഡര്‍ മിച്ച് മെക്കാണല് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേരുകള്‍ കണ്ടെത്തിയിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: A former judge was killed in his Wisconsin home in a targeted
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..