-
ഡാലസ്: സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന ഡാലസ് മൃഗശാലയിലെ 5 ഗൊറില്ലകള്‍ക്ക് കോവിഡ്18 സ്ഥിരീകരിച്ചു.
സാധാരണ നടത്തുന്ന വൈറസ് ടെസ്റ്റിനെത്തുടര്‍ന്ന് ഫെബ്രുവരി 8 നാണ് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇവയില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെന്നും അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി 1 ന് എടുത്ത സാമ്പിളുകളുടെ മൃഗശാല ലാബ് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നാഷണല്‍ വെറ്ററിനറി സര്‍വീസ് ലാബ് റിസള്‍ട്ട് കൂടി വരാനുണ്ട്.
ഗൊറില്ലകളില്‍ വൈറസ് കണ്ടെത്തിയതോടെ അവയെ ശുശ്രൂഷിക്കുന്നവരെയും നിരീക്ഷിച്ചുവരികയാണ്.
സന്ദര്‍ശകര്‍ ഗൊറില്ലകളുടെ വൈറസിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നും അവരെ സുരക്ഷിതമായി ഗ്ലാസുകള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇവിടെയുള്ള ആറ് ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കും മൂന്ന് ടൈഗറുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..