വ്യാജ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ച കേസില്‍ 4 മില്യണ്‍ നഷ്ടപരിഹാരം


.

ലോസ്ആഞ്ജലിസ്: ലോസ് ആഞ്ജലിസ് പോലീസ് ക്യാപ്റ്റന്‍ ലില്ലിയന്‍ കരന്‍സായുടെ (35) വ്യാജ നഗ്‌നചിത്രം പ്രചരിപ്പിച്ച കുറ്റത്തിന് ലോസ്ആഞ്ജലിസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനോട് 4 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കൗണ്ടി സുപ്പീരിയര്‍ കോടതി ജൂറി വിധിച്ചു.

വനിതാ പോലീസ് ക്യാപ്റ്റന്റെ ചിത്രത്തിന് സാമ്യമുള്ള ചിത്രമാണ് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രദര്‍ശിപ്പിച്ചത്. മാറുമറയ്ക്കാത്ത ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ഇവര്‍ ഡിപ്പാര്‍ട്ട്മെന്റിനെതിരെ ലൈംഗിക അപവാദത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. സിറ്റിയെയാണ് ഇതില്‍ പ്രതി ചേര്‍ത്തിരുന്നത്.



2018 ല്‍ നടന്ന സംഭവത്തില്‍ സിറ്റി ഖേദം പ്രകടിപ്പിക്കുകയും വനിതാ ക്യാപ്റ്റനുമായി ധാരണയിലെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നാലു മില്യണ്‍ ഡോളര്‍ ശിക്ഷ വിധിച്ചത്.

ഫോട്ടോ വ്യാജമാണെന്ന് ലില്ലിയന്‍ ഡിപ്പാര്‍ട്ട്മെന്റിനെ അറിയിച്ചുവെങ്കിലും സ്റ്റേറ്റ് ലോ അനുസരിച്ച് ഈ ചിത്രം നീക്കം ചെയ്യുന്നതിന് സിറ്റി അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെന്നും ജൂറി കണ്ടെത്തി.

തങ്ങളുടെ അവകാശങ്ങള്‍ക്ക് പൊരുതുക എന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഈ കേസ് കൊണ്ട് ഉദ്ദേശിച്ചതെന്ന് ലില്ലിയന്‍ പറഞ്ഞു. എല്ലായിടവും സ്ത്രീകള്‍ വേട്ടയാടപ്പെടുന്നു. അതില്‍ നിന്നും മോചനം നേടി കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കേസിന് ഹാജരായ ലില്ലിയന്റെ അറ്റോര്‍ണി പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: $4-million verdict for LAPD captain over fake nude photo shared by cops


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented